മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ ട്രെയിനിൽ തീപടർന്നതായുള്ള അഭ്യൂഹത്തെ തുടർന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് 11 പേരും മരിച്ചത്. മുംബൈ–ലക്നൗ പാതയിൽ ഓടുന്ന പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
ബെംഗളൂരു–ന്യൂഡൽഹി പാതയിലോടുന്ന കർണാടക എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്നവരെ ഇടിച്ചത്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണിത്.
STORY HIGHLIGHT: mumbai jalgaon train accident