Kerala

ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക് – luxury car caught fire

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റിനു മുന്നിലൂടെ കളമശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് കത്തി നശിച്ചത്.

ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട യാത്രക്കാർ ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർഥികൾ തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെ എത്തിയ അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തി തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

STORY HIGHLIGHT: luxury car caught fire