മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ തീവണ്ടി തട്ടി 11 പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. ട്രെയിനിലെ ഒരു ബോഗിയിൽ തീപ്പിടിത്തമുണ്ടായെന്ന് അഭ്യൂഹമുണ്ടായതോടെ ആളുകൾ ചെയിൻ വലിച്ച് ശേഷം ട്രെയിനിൽ നിന്നിറങ്ങി ട്രാക്കിൽ നിന്നപ്പോൾ എതിർദിശയിൽ നിന്ന് വരുന്ന ട്രെയിൻ ഇടിച്ചതെന്നാണ് റെയിൽവേ സി.പി.ആർ.ഒ പറയുന്നത്.
‘മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിൽ വെച്ച് ബോഗിയിൽ തീപ്പിടിത്തമുണ്ടായതായി അഭ്യൂഹങ്ങൾ പടർന്നു. ഇതോടെ, അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാർ ചാടിയിറങ്ങിയത് തൊട്ടടുത്തുള്ള മറ്റൊരു പാളത്തിലേക്കാണ്. എതിർ ദിശയിൽ അതേസമയം കർണാടക എക്സ്പ്രസ് കടന്നുപോകുകയായിരുന്നു.’ സെൻട്രൽ റെയിൽവേ സി.പി.ആർ.ഒ സ്വപ്നിൽ കുമാർ ലീല പറഞ്ഞു.
റെയിൽവേയുടെ ദുരിതാശ്വാസ ടീമും സ്ഥലത്തുണ്ട്. അപകടസ്ഥലത്ത് നിന്ന് കർണാടക എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽസഹായം നൽകിയതിന് ശേഷം പുഷ്പക് എക്സ്പ്രസ് യാത്ര തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൽഗാവിലെ അപകടം വേദനാജനകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എക്സിൽ കുറിച്ചു. ജില്ലാ ഭരണകൂടവും റെയിൽവേയും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
STORY HIGHLIGHT: jalgaon train accident