Kerala

ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ സര്‍ക്കാരിനു പണമില്ല; കുട്ടികളിൽ നിന്നും പിരിക്കാൻ ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ – kerala higher secondary exams funding crisis

ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിനു പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം.

പരീക്ഷകൾ നടത്തുന്നതിനുള്ള പണം നേരത്തെതന്നെ സ്കൂളുകൾക്ക് അനുവദിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം തുക അധികമുണ്ടെങ്കിൽ മടക്കി നൽകിയാൽ മതി. പൊതു പരീക്ഷകൾക്കായി കുട്ടികളിൽ നിന്നും സർക്കാർ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നത് ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലാണ്. എന്നിട്ടും പണമില്ല എന്നു പറയുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് അധ്യാപകരുടെ വാദം.

STORY HIGHLIGHT: kerala higher secondary exams funding crisis