Kerala

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; വാർഡ് മെമ്പർക്ക് നേരെ ആക്രമണം – ward member attacked

വയനാട് പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്. എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടർന്നാണ് ആക്രമണം. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി പറഞ്ഞു. കൈക്ക് ​ഗുരുതര പരിക്കേറ്റ ബെന്നി ചികിത്സയിലാണ്.

ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ​ഗുരുതരമായി പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നൽകിയിരുന്നു.

STORY HIGHLIGHT: ward member attacked