Idukki

സ്കൂൾ വിദ്യാർഥിനിയായ 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം; 24 കാരൻ അറസ്റ്റിൽ – kumali native 24 year old youth arrested

ഇടുക്കിയിലെ കുമളിയിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേൽ ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വെട്രിവേലിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

STORY HIGHLIGHT: kumali native 24 year old youth arrested

Latest News