എലപ്പള്ളിയിലെ മദ്യനിർമാണശാലയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണ് ഇതെന്നും ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ നടന്ന മറുപടി പ്രസംഗത്തിലാണ് സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് അറിയിച്ചത്.
ഒട്ടേറെ പേർക്ക് തൊഴിലവസരം ലഭിക്കും. കുടിവെള്ളം മുട്ടുമെന്നത് കള്ള പ്രചാരവേലയാണ് എന്നും ഗോവിന്ദൻ പറഞ്ഞു. കൂടാതെ പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യമുയർന്നു. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്നും അഭിപ്രായമുണ്ട്.
STORY HIGHLIGHT: mv govindan defends controversial