ചേരുവകൾ:
ലോലിക്ക – 2 കപ്പ്
മുളക് പൊടി – 2 ടേബിൾ സ്പൂണ്‍ ( എരിവു അനുസരിച്ച് കൂട്ടാം )
മഞ്ഞൾ പൊടി – 1/4 ടീ സ്പൂണ്‍
കായപൊടി – 1/ 2 ടീ സ്പൂണ്‍
ഉലുവപൊടി – 1/2 ടീ സ്പൂണ്‍
വെള്ളം – 1/ 4 കപ്പ്
കടുക് – അര ടീസ്പൂണ്‍
കറിവേപ്പില
നല്ലെണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ലോലിക്ക വൃത്തിയായി കഴുകിയെടുക്കുക. ഇത് രണ്ടായി മുറിച്ചു ഉപ്പ് ചേര്‍ത്തു പുരട്ടി വയ്ക്കുക. ഒരു ദിവസം വച്ചാൽ നല്ലത് .
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച്ചൂടായി വരുമ്പോൾ കടുക് താളിച്ച്, മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉലുവയും ചേര്‍ത്തു വയട്ടുക,ഇതിലേക്ക് ലോലിക്കയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക. കുറച്ചു വെള്ളവും ചേർത്തിളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു അല്പം കായവും ചേര്‍ത്തു ഇളക്കി ആറാൻ വയ്ക്കുക.ഇനി നനവില്ലാത്ത ഒരു കുപ്പിയില്‍ നല്ല പോലെ അടച്ചു സൂക്ഷിക്കാം. സ്വാദിഷ്ടമായ ലോലിക്ക അച്ചാര്‍ തയ്യാര്‍. കുറച്ചു ദിവസം കഴിഞ്ഞു ഉപയോഗിച്ചാല്‍ അച്ചാര്‍ മസാല എല്ലാം ലോലോലിക്കയില്‍ നന്നായി പിടിയ്ക്കും