വീട്ടിൽ പച്ചക്കറി കൃഷി,പൂന്തോട്ടം എന്നിവ ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കായ് വരുന്നതിന് മുൻപ് തന്നെ ഉറുമ്പ് വന്ന് അവയെല്ലാം നശിപ്പിക്കുന്നു എന്നതായിരിക്കും. പാല പൊടിക്കൈകളും പരീക്ഷിച്ചു മടുത്തെങ്കിൽ ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം.
1. പഞ്ചസാരയും സോഡാ പൊടിയും ചേർന്ന മിശ്രിതം ഉറുമ്പുകളെ അകറ്റാൻ വളരെ നല്ലതാണ്. ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, അതേ അളവിൽ സോഡാപ്പൊടിയും ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് ഉറുമ്പ് കൂടുതലായി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സോഡാപ്പൊടി ഉറുമ്പുകളെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും.
2. ഒരു ബോട്ടിലിൽ അഞ്ച് എം.എൽ വേപ്പെണ്ണ, 10 എം.എൽ ലിക്വിഡ് സോപ്പ് അല്ലെങ്കിൽ ഷാംപൂ, 10 എം.എൽ വിനാഗിരി എന്നിവ നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് വെള്ളം ഒഴിച്ച ശേഷം ചെടികൾക്ക് മുകളിൽ സ്പ്രേ ചെയ്ത് നൽകുക. ഈ ഒരു രീതി വഴിയും ഉറുമ്പുകളെ ഓടിക്കാൻ കഴിയും.
3. ചാരവും പുളിപ്പിച്ച കഞ്ഞിവെള്ളവും ചേർത്ത മിശ്രിതം പ്രയോഗിക്കുന്നതും ഗുണം ചെയ്യും. ഉറുമ്പിനെ ഓടിക്കാൻ മാത്രമല്ല ചെടികളിൽ ഇവ തളിച്ചു കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ കായ്കൾ ഉണ്ടാവുകയും ചെയ്യും.