അരീക്കോട് കിണറ്റിൽ വീണ ആനയെ വൈകാതെ കാടു കയറ്റും. ആനയെ കയറ്റാനായി കിണറ്റിൽ നിന്നു മണ്ണു മാന്തി പാത നിർമിച്ചു തുടങ്ങി. കിണറ്റിലുള്ള ആന അവശ നിലയിലാണെന്നു ഡിഎഫ്ഒ അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ ആനയെ മയക്കു വെടിവയ്ക്കേണ്ടെന്നാണു തീരുമാനം.
ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ടു മണിക്കൂർ കൊണ്ട് ദൗത്യം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കിണറ്റിൽനിന്നും കാട്ടിലേക്ക് 300 മീറ്ററാണു ദൂരം. ആന ഉൾക്കാട്ടിലേക്കു പോയില്ലെങ്കിൽ നാളെ കുങ്കി ആനകളെ എത്തിക്കും.
STORY HIGHLIGHT: areekode elephant rescue