Kerala

മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽനിന്ന് കൈക്കൂലി വാങ്ങി; പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ – vigilance traps cpo anoop

കൈക്കൂലി വാങ്ങുന്നതിനിടെ മുളവുകാട് സ്റ്റേഷനിലെ പോലീസുകാരൻ വിജിലൻസ് പിടിയിൽ. സംഭവത്തിൽ സിപിഒ അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കേസിൽനിന്നും രക്ഷപ്പെടുന്നതിന് അനൂപ് കോൺട്രാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പണം നൽകിയാൽ കേസുകളിൽ വിട്ടുവീഴ്ച ചെയ്യാമെന്നു തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് പല തവണ അനൂപ് പണം വാങ്ങിയതായാണ് വിവരം.

വാഹനത്തിൽ വച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പോലീസ് ഉദ്യോഗസ്ഥനെ പിടികൂടുന്നത്. തുടർനടപടികൾ പൂർത്തിയാക്കി അനൂപിനെ കോടതിയിൽ ഹാജരാക്കും.

STORY HIGHLIGHT: vigilance traps cpo anoop