ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മുടികൊഴിച്ചിൽ വിഷമിക്കുന്നുണ്ടോ? മുടികൊഴിച്ചിൽ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഒരു പ്രധാന ഘടകം പലരും അവഗണിക്കുന്നു: ഭക്ഷണക്രമം. പോഷകാഹാരക്കുറവ് മുടി കൊഴിച്ചിലിന് കാരണമാകും, എന്നാൽ ശരിയായ ഭക്ഷണം കഴിക്കുന്നത് മുടിയുടെ പൂർണ ആരോഗ്യമുള്ള തലയിലേക്ക് നയിക്കും.
തലമുടി തഴച്ച് വളരാൻ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്.
തലമുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ധാരാളം ആന്റിഓക്സിഡന്റ്, ധാതുക്കൾ, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ചീര തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.
രണ്ട്…
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
മൂന്ന്…
ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കരുത്തുള്ള തലമുടി വളരാന്‍ സഹായിക്കും.
നാല്…
ആരോഗ്യമുള്ളതും ബലമുള്ളതുമായ തലമുടി ലഭ്യമാകാൻ ദിവസവും നട്സ് കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ബദാം കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
അഞ്ച്…
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്.
content highlight: five-foods-to-prevent-hair-fall