Celebrities

‘അത് വലിയ ട്രാപ്പായിരുന്നു , വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി’: സീമ വിനീത് | seema vineeth

വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി അതിൽ നിന്ന് പിന്തിരിഞ്ഞ ശേഷമാണ് ട്രാൻസ് പേഴ്സണ് തന്നെ മനസിലാക്കാനാകുമെന്ന് തോന്നിയത്

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന സീമ വിനീതിന് ആരാധകർ ഏറെയാണ്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സീമയ്ക്ക് വലിയ സ്വീകാര്യത പൊതുസമൂഹത്തിലുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് സീമ. മേക്കപ്പിനൊപ്പം കുക്കിം​ഗിലും സീമയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. സീമയുടെ മേക്കപ്പ്, കുക്കിം​ഗ് വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സീമ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലെ പ്രശ്നങ്ങൾക്കെതിരെ വരെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ തകർന്ന് പോയ ഒരു ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് സീമ.

വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി അതിൽ നിന്ന് പിന്തിരിഞ്ഞ ശേഷമാണ് ട്രാൻസ് പേഴ്സണ് തന്നെ മനസിലാക്കാനാകുമെന്ന് തോന്നിയത്. എന്റെ കമ്മ്യൂണിറ്റിയിലെ ഒരു കുട്ടി എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. ആരെങ്കിലും ചേർത്ത് പിടിക്കാൻ വേണ്ടി കാത്തിരിക്കുന്ന സമയമാണ്. അങ്ങനെ ആ റിലേഷനിലേക്ക് പോയത്.

പക്ഷെ അത് വലിയ ട്രാപ്പായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. കുറെ പണം നഷ്ടമായി. അതിൽ നിന്ന് റിക്കവറാകാനാണ് പാട് പെട്ടത്. എന്തും സഹിക്കും, പക്ഷെ വഞ്ചിക്കുന്നത് ഒരിക്കലും സഹിക്കില്ല. ഞാൻ കേസ് കൊടുത്തു, പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാന്റിൽ കഴിഞ്ഞു. പുള്ളിയുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നു. മാപ്പ് പറഞ്ഞു. തനിക്കുണ്ടായ നഷ്ടം പരിഹരിച്ച് തന്നു. അങ്ങനെ ആ കേസ് താൻ പിൻവലിച്ചെന്നും സീമ വനീത് ഓർത്തു.

തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചും സീമ മനസ്സ് തുറന്നു. മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യുമ്പോഴുണ്ടായ മോശം അനുഭവമാണ് സീമ മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരു ട്രൂപ്പിൽ പ്രോ​ഗ്രാം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സീമ വിനീത് പറയുന്നു. അവസാനമാണ് എനിക്ക് ബാത്ത് റൂം കിട്ടുക. ഫ്രഷ് ആയി വരാൻ എനിക്ക് ഒരുപാട് സമയം വേണം. ലേസർ ട്രീറ്റ്മെന്റൊന്നും എടുക്കാത്ത സമയമാണ് അന്ന്.

ഹെയർ വാക്സ് ചെയ്യണം. ഫ്രഷായി വന്ന സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് പേർ അത്രയും പേരുടെ മുന്നിൽ വെച്ച് നീ ആണാണോ പെണ്ണാണോ, ഇത്രയും നേരം വേണോ കുളിക്കാൻ എന്ന് ചോദിച്ച് വളരെ മോശമായി ദേഹത്ത് പിടിക്കുകയും ഡ്രസ് അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഞാൻ പൊലീസിനെ വിളിച്ചു. കോട്ടയത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊലീസ് വന്നു. മുഴുവൻ ട്രൂപ്പും പൊലീസ് സ്റ്റേഷനിൽ കയറി. പത്ത് മുപ്പതോളം പേരെ ഞാൻ പൊലീസ് സ്റ്റേഷനിൽ കയറ്റി. എനിക്കതിൽ ഒരു വേദനയും തോന്നിയിട്ടില്ല.

കാരണം അവർ കണ്ട് നിന്ന് ആസ്വദിച്ചു. സ്ത്രീകളും പുരുഷൻമാരും അതിലുണ്ട്. പൊലീസ് സ്റ്റേഷനിൽ കയറാൻ അവരും അർഹരാണെന്ന് എനിക്ക് തോന്നി. എല്ലാവരെക്കൊണ്ടും മാപ്പ് പറയിച്ചു. പൊലീസുകാർ തന്നെ വളരെയധികം പിന്തുണച്ചെന്നും സീമ വിനീത് ഓർത്തു.

content highlight: seema vineeth about relationships