Celebrities

ഞാൻ എന്തിന് അവന്റെ കാശ് വാങ്ങണം ?; തുറന്നടിച്ച് അർച്ചന കവി | archana-kavi-spoke-about-the-alimony

എന്നോട് ഒരുപാട് വിഡ്ഢികൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അലുമിനി എന്താണ് കിട്ടിയതെന്ന്

വിവാഹമോചനത്തിനുശേഷം പലരും തന്നോട് ചോദിക്കാറുള്ള ഒരു ചോ​ദ്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു. മുൻ ഭർത്താവിന്റെ കയ്യിൽ നിന്നും ജീവനാംശമായി എത്ര തുക കൈപറ്റിയെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് അർച്ചന പറയുന്നു.

എന്നോട് ഒരുപാട് വിഡ്ഢികൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അലുമിനി എന്താണ് കിട്ടിയതെന്ന്. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം. ഡിവോഴ്സ് എന്ന് പറഞ്ഞാൽ പൈസ ഉണ്ടാക്കുന്ന ജോലി അല്ല. പിന്നെ എന്റെ മാരേജ് ലൈഫ് നോക്കുകയാണെങ്കിൽ എന്നെ ഒരു തരത്തിലും അദ്ദേഹം അബ്യൂസ് ചെയ്തിട്ടില്ല. അബ്യൂസ് നടന്നിട്ടുണ്ടോയെന്ന് ചോ​ദിക്കുന്നതിനോട് ഞാൻ എതിരല്ല.

പിന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ട് ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർക്കും ഒരുപാട് വർഷങ്ങൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടവർക്കുമെല്ലാം ജീവനാംശം ചോദിക്കാം. എന്റേത് അത്തരത്തിലുള്ള വിവാ​ഹമോചനം അല്ലാത്തതുകൊണ്ട് ഞാൻ എന്തിന് അവന്റെ കാശ് വാങ്ങണം എന്നായിരുന്നു അർച്ചന കവിയുടെ മറുപടി.

ഒരിക്കൽ പോലും മുൻ ഭർത്താവിനെ അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ അർച്ചന ശ്രമിച്ചിട്ടില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞ് മാറാൻ ശ്രമിക്കാറുള്ള ആളുകൂടിയാണ് അർച്ചന കവി. ഇതേ അഭിമുഖത്തിൽ മദ്യപാനത്തെ കുറിച്ചുള്ള ചോദ്യത്തിനും വളരെ സരസമായാണ് അർച്ചന മറുപടി നൽകിയത്.

മ​ദ്യപിക്കുന്ന കാര്യത്തിൽ എന്റെ കപ്പാസിറ്റിയെന്താണെന്ന് ചോ​ദിച്ചാൽ ഞാൻ ഒന്നിൽ ഔട്ടാകുന്നയാളാണെന്ന് പറയേണ്ടി വരും. ബിയർ ആണെങ്കിലും എന്താണെങ്കിലും. എന്റെ അടുത്ത് ഇരുന്ന് ആരെങ്കിലും കുടിച്ചാൽ ഞാൻ മദ്യപിച്ചത് പോലെയാകും. കാരണം എനിക്ക് ആൽക്കഹോളിന്റെ ആവശ്യം തന്നെ അതിനില്ല. ഞാൻ കുഞ്ഞുനാളിൽ തന്നെ വാള് വെക്കുന്ന അങ്കിൾമാരെ കണ്ടിട്ടുണ്ട്. ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതുമെല്ലാം കണ്ടിട്ടുണ്ട്.

ഇനി ഇരുപതാം വയസിൽ ഞാൻ അത് വീണ്ടും കാണേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു അർച്ചനയുടെ മറുപടി.

പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെ മുതലാണ് നടി അർച്ചന കവി വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയത്. വിവാഹം, വിവാഹമോചനം പിന്നാലെ വന്ന ഡിപ്രഷൻ തുടങ്ങിയ മൂലമാണ് താൻ അഭിനയത്തിൽ സജീവമാകാതിരുന്നതെന്നാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം വെളിപ്പെടുത്തി അർച്ചന പറഞ്ഞത്. വർഷങ്ങളായി പരിചയമുണ്ടായിരുന്ന സുഹൃത്ത് അബീഷിനെയാണ് അർച്ചന വിവാഹം ചെയ്തത്. കൊവിഡ് കാലത്താണ് ഇരുവരും വേർപിരിഞ്ഞത്.

content highlight: archana-kavi-spoke-about-the-alimony