ചേരുവകൾ
ഗോതമ്പുപൊടി കാൽ കപ്പ്
പനീർ 200 gm
പഞ്ചസാര 1 കപ്പ്
കോണ്ഫവർ 1 tsp
red ഫുഡ് കളർ നുള്ള്
ഏലക്ക്പൊടി നുള്ളു
കുങ്കുമപ്പൂവ് 6 സ്ട്രാൻഡ്
തയ്യാറാക്കുന്ന വിധം
പഞ്ചസാരയിൽ അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് പാനി ആക്കുക, ഇതിലേക്ക് കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി കൂടെ ചേർക്കുക
പനീർ വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഗോതമ്പുപൊടി, കോൺ ഫ്ളവർ , കളർ 3 സ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
ഇതൊരു പൈപ്പിങ് ബാഗിൽ ആക്കിക്കുകഇനി ചെറുതാക്കി മുറിച്ച ബട്ടർ പേപ്പറിലേക്കു
ഇഷ്ടമുള്ള അച്ചു ഉപയോഗിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുകചൂടായ എണ്ണയിൽ ഇവ ഓരോന്നും വറുത്തു കോരി ഉടനെ ചെറു ചൂടുള്ള പഞ്ചസാര പാനിയിലേക് ഇടുക. 40 സെക്കന്റ് കഴിഞ്ഞു കോരി മാറ്റിവെയകാം
തണുത്ത ശേഷം ഉപയോഗിക്കാം