ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക – അരകിലോ
ശര്‍ക്കര – അരകിലോ (ചെറുതായി ചീകിയതു )
തേന്‍ – അരകിലോ
തയാറാക്കേണ്ടവിധം….
നല്ലതുപോലെ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഫോർക് കൊണ്ട് ചെറിയ ചെറിയ ഹോളുകൾ ഇട്ടു ആവിയിൽ വച്ച് പുഴുങ്ങി എടുക്കുക, ശേഷം നല്ലപോലെ തുടച്ചു ഉണങ്ങാൻ ആയി മാറ്റി വയ്ക്കുക . ഒരു ഗ്ലാസ് ജാർ എടുത്തു (രണ്ടര ലിറ്റർ കൊള്ളുന്നത് )അതിൽ ആദ്യം ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളിൽ വൃത്തിയാക്കിയ നെല്ലിക്ക ഇടുക. ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക. വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം ഒരു തുണി കൊണ്ട് കെട്ടി അടച്ചു വയ്ക്കുക, പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി (മരത്തിന്റെ തവി കൊണ്ട് )വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം. ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്തുപയോഗിക്കാം ടോട്ടൽ 45 days എടുക്കും ഇത് റെഡി ആയി വരുമ്പോൾ…