ചേരുവകൾ
മൈദ
പാല്
കാബ്ബജ്
കാരറ്റ്
കാപ്സിക്കം
പഞ്ചസാര
ഈസ്റ്റ്
ഇഞ്ചി വെളുത്തുളളി പേസ്റ്റ്
കുരുമുളകുപ്പൊടി
ചിക്കൻ മസാല
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ചെറു ചൂടുള്ള ഒരു കപ്പ് പാല്, 1 ടേബിൾ സ്പൂൺ പഞ്ചസാര, 1 ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം രണ്ട് കപ്പ് മൈദ, അര ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്ത് കൈക്കൊണ്ട് കുഴച്ചെടുക്കുക, ഇനി കയ്യിൽ കുറച്ച് എണ്ണ പുരട്ടി ഈ മാവ് ഒന്ന് ഫോൾഡ് ചെയ്തെടുക്കാം, ശേഷം രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക, ഫില്ലിങ്ങിന് വേണ്ടി പാൻ അടുപ്പത്ത് വെച്ച് ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക, ചൂടായി വരുമ്പോൾ മീഡിയം സൈസിൽ ഉള്ള സവാള ,ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ഇട്ടുകൊടുത്തു വയറ്റിയെടുക്കുക, ഇതിലേക്ക് ഒരു കപ്പ് കാബേജ്, ഒരു മീഡിയം സൈസിലുള്ള ക്യാരറ്റ്, ചെറിയ കഷണം ക്യാപ്സിക്കം, എന്നിവയെല്ലാം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം, ശേഷം ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ ചില്ലി ഫ്ലൈക്സ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക, ശേഷം ഉപ്പും മഞ്ഞൾ പൊടിയും കുരുമുളകുപൊടിയും ചേർത്ത് പൊരിച്ചെടുത്ത ചിക്കൻ ചേർത്തുകൊടുത്ത് രണ്ട് മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കാം, ഇതിലേക്ക് മല്ലിയില അരിഞ്ഞതും അര ടീസ്പൂൺ ലെമൺ ജ്യൂസും, ചേർത്ത് മിക്സ് ചെയ്ത് എടുത്താൽ സ്‌നേക്ക്സിലേക്കുള്ള ഫില്ലിങ്ങ് റെഡിയായിട്ടുണ്ട്, രണ്ട് മണിക്കൂറിന് ശേഷം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും, എണ്ണ കയ്യിലാക്കി വീണ്ടും കുഴച്ചെടുക്കാം, ശേഷം ബോൾസാക്കി എടുക്കുക , ഫില്ലിംഗ് ചൂടാറിയതിനു ശേഷം രണ്ടര ടേബിൾസ്പൂൺ മയോണൈസ് ചേർത്ത് മിക്സ് ചെയ്തെടുക്കാം,ശേഷം പരത്തി എടുക്കാൻ വേണ്ടി ഒരല്പം മൈദപ്പൊടി തൂകിക്കൊടുത്ത് ബോൾസിൽ നിന്നും ഒന്ന് എടുത്ത് ചെറുതായി പരത്തിയെടുക്കുക