Recipe

റവയും മൈദയും ഉപയോഗിച്ച് നല്ല കലക്കൻ ഉണ്ണിയപ്പം തയാറാക്കിയാലോ

 

റവ -3/4 കപ്പ്
മൈദ – 1/4 കപ്പ്
ശർക്കര -2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
നാളികേരം – 1/2 മുറി
നെയ്യ് -1 സ്പൂൺ
പാളയം കോടൻ പഴം- പകുതി
ഉപ്പ് – ഒരു നുള്ള്

തൃശൂർ സ്റ്റൈൽ ഉണ്ണിയപ്പം ഉണ്ടാക്കുവാൻ വേണ്ടി ആദ്യം ഒരു പാത്രം എടുക്കുക അതിലേക്ക് 2 അച്ച് ശർക്കര ഇട്ട് കൊടുത്ത് 1/2 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക, ശേഷം പാത്രം അടുപ്പത്ത് വെച്ചു ശർക്കര ഉരുക്കി എടുക്കുക,ശേഷം ഒരു പാത്രം എടുക്കുക, അതിലേക്ക് 3/4 കപ്പ് റവ, 1/4 കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് ഉണ്ടാക്കിയ തിളച്ച ശർക്കരപ്പാനി ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക ആവശ്യമെങ്കിൽ തിളച്ച വെള്ളവും ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം, ശേഷം ഇത് എട്ടു മണിക്കൂർ കുതിരാനായി വയ്ക്കുക, എട്ടു മണിക്കൂറിന് ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് 1 സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് 1/2 മുറി നാളികേരം ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക, ശേഷം ഈ നാളികേരം മാവിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക . ആവശ്യമെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇളക്കുക, അതിലേക്ക് പാളയംകുടം പഴം മിക്സിയിൽ നന്നായി അരച്ച് ചേർക്കുക. ശേഷം ഇത് ചുട്ടെടുക്കാൻ വേണ്ടി അപ്പ ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തിളച്ചു വരുമ്പോൾ മാവ് കോരിയൊഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ച് ഉണ്ണിയപ്പം ഫ്രൈ ചെയ്തെടുക്കുക .ഇപ്പോൾ നമ്മുടെ അടിപൊളി തൃശ്ശൂർ സ്റ്റൈൽ ഉണ്ണിയപ്പം റെഡി ആയിട്ടുണ്ട്, ഈ സ്റ്റൈൽ ഉണ്ണിയപ്പ റെസിപി എല്ലാവരും ഒരു തവണ എങ്കിലും വീടുകളിൽ തയാറാക്കി നോക്കണം, കാരണം ഈ ഉണ്ണിയപ്പം വളരെ ടേസ്റ്റിയാണ് കഴിക്കാൻ !!!!