തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഒരു അക്വേറിയത്തിലാണു സംഭവം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ അക്വേറിയം കുറച്ചുകാലം അടച്ചിട്ടു. മുൻപത്തെപ്പോലെ കാഴ്ചക്കാരൊന്നും ഇങ്ങോട്ടേക്കു കയറാതെയായി. ഒറ്റപ്പെടൽ മനുഷ്യരിൽ ചിലരെ സംബന്ധിച്ച് വളരെ വേദനാജനകമായ അവസ്ഥയാണ്. ജീവികളിലും ഇതുപോലുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനൊരു മികച്ച ഉദാഹരണം ജപ്പാനിൽ നിന്നെത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഒരു അക്വേറിയത്തിലാണു സംഭവം.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ അക്വേറിയം കുറച്ചുകാലം അടച്ചിട്ടു. ഇതോടെ സന്ദർശകർ ഇല്ലാതെയായി. ഫിഷ് ടാങ്കിലുണ്ടായിരുന്ന സൺഫിഷ് വിഭാഗത്തിൽപ്പെടുന്ന മത്സ്യത്തെ ഇത് മാനസികമായി ബാധിച്ചു. മത്സ്യം ഭക്ഷണം കഴിക്കാതെയായി. ഫിഷ് ടാങ്കിന്റെ മൂലകളിൽ ചെന്നിടിച്ച് ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങി. എന്തോ അസുഖം ബാധിച്ചതാണെന്നായിരുന്നു അക്വേറിയം അധികൃതർ ആദ്യം കരുതിയത്. തുടർന്ന് നിരവധി മരുന്നുകളും പ്രത്യേക ഭക്ഷണങ്ങളുമൊക്കെ സൺഫിഷിനു നൽകി. എന്നാൽ ഫലമൊന്നും ഉണ്ടായില്ല. സന്ദർശകരില്ലാത്തത് മത്സ്യത്തിന്റെ അവസ്ഥയ്ക്കു കാരണമായിരിക്കാമെന്ന് അധികൃതരിൽ ഒരാൾക്ക് തോന്നുകയും അവർ മനുഷ്യരുടെ ചിരിക്കുന്ന കട്ടൗട്ടുകൾ നിരത്തുകയും ചെയ്തു.
യൂണിഫോമുകളും അവിടെ തൂക്കിയിട്ടു. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. സന്ദർശകർ തന്നെ കാണാനെത്തിയതാണെന്ന് കരുതി സൺഫിഷ് ഊർജം വീണ്ടെടുത്തു. ഭക്ഷണം കഴിക്കുകയും ചെയ്തു.‘ബോണിഫിഷ്’ ഇനത്തിൽപ്പെടുന്നവയാണ് സൺഫിഷ്. മോല മോല എന്നും ഇതറിയപ്പെടാറുണ്ട്. 247 മുതൽ 1000 കിലോവരെ ഭാരമുള്ള ഈ മത്സ്യത്തിന്റെ ശരീരം മറ്റ് മത്സ്യങ്ങളേക്കാൾ വ്യത്യസ്തമാണ്. ഒരു വെടിയുണ്ട പോലെ തോന്നിക്കുന്ന ഇവർ ഉപദ്രവകാരികളല്ല. ജപ്പാനിലും തയ്‌വാനിലും മറ്റും സൺഫിഷിനെ ഭക്ഷണമാക്കാറുണ്ട്.
STORY HIGHLIGHTS : lonely-sunfish-japan-aquarium