ഭരണയന്ത്രം തിരിയുന്ന തലസ്ഥാനത്ത് എന്തൊക്കെയാണ് നടക്കുന്നത്. അറിയുന്നതിനേക്കാള്‍ എത്രയോ സംഭവങ്ങളാണ് ആരാരും അറിയാതെ നടക്കുന്നത്. കൊലപാതകം മുതല്‍ ആത്മഹത്യകള്‍ വരെ. സ്ത്രീ പീഡനം മുതല്‍ ദ്വയാര്‍ത്ഥ പ്രയോഗ ആക്ഷേപങ്ങള്‍ വരെ. ബാലികാ പീഡനം മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പു വരെയുണ്ട് പറയാന്‍. എന്നാല്‍, മാധ്യമങ്ങള്‍ വഴി കുറച്ചു വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി കുറച്ചധികം വ്യാജ വാര്‍ത്തകള്‍ക്കൊപ്പം സത്യങ്ങളും അറിയുന്നുണ്ട്. എന്നാല്‍, സംഭവങ്ങള്‍ക്കു പിന്നിലെ ദുരൂഹ കഥകള്‍ മാത്രം ആരും അറിയാതെ പോകുന്നു. അങ്ങനെയുള്ള മൂന്നു സംഭവങ്ങളും, അതിന്റെ പിന്നാമ്പുറത്തു നടന്ന കഥകളുമാണ് ഈ വാര്‍ത്തയ്ക്കാധാരം.
- സ്കൂള്‍ നടയിലെ പെണ്‍വാണിഭം
തലസ്ഥാനത്തെ പ്രധാനപ്പെട്ട ഇടത്ത് സ്ഥിതി ചെയ്യുന്ന അതിലേറെ പ്രധാനപ്പെട്ട ഒരു സ്കൂളിനടുത്തുള്ള പെണ്‍വാണിഭ സംഘത്തിന്റെ വിശാല ജീവിതം നിര്‍ബാധം നടക്കുകയാണ്. പെണ്‍വാണിഭം എന്നതിനേക്കാള്‍ പ്രധാനം അത് നടത്തുന്ന ഇടമാണ്. നാളത്തെ തലമുറ, പഠിച്ചു വളരുന്ന സ്കൂളിനടുത്താണ് ഈ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം. ഇരുനില വീടുകള്‍ വാടകയ്ക്കെടുത്ത്, അന്യ ജില്ലകളില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവന്നാണ് പെണ്വാാണിഭം നിര്‍ബാധം നടത്തുന്നത്. ഇത് പരാതിയായോ ഒളി ക്യാമറവെച്ചോ ഷൂട്ട് ചെയ്ത് പിടിക്കാന്‍ കഴിയുന്ന സംവിധാനമാണെന്ന് വിശ്വസിക്കുന്നില്ല. കാരണം, ഇവരുടെ ബിസിനസ്സിന് ഈ സ്ഥലം മാത്രമേ ഉള്ളൂ എന്നത് മൂഢ ധാരണയാണ്. ഈ സ്ഥലമല്ലെങ്കില്‍ മറ്റൊരു സ്ഥലം.
ആവശ്യക്കാരെ ഫോണിലൂടെ ബന്ധപ്പെട്ട് റേറ്റ് ഉറപ്പിച്ച് വീട്ടിലേക്ക് എത്തിക്കുന്നു. അതുമാത്രമല്ല, ആവശ്യക്കാര്‍ക്ക് അങ്ങോട്ടും പെണ്‍കുട്ടികളെ വിട്ടു കൊടുക്കാറുണ്ടെന്നാണ് സൂചന. പോലീസില്‍ ഉന്നതങ്ങളില്‍ ഇവര്‍ക്ക് പിടിപാടുണ്ടെന്നും, ഒരുവേള ഡി.ജി.പിയോളം പിടിയുള്ള പോലീസുകാരാണ് ഇവര്‍ക്ക് പരിചയമെന്നുവരെ പറയുന്നവരുണ്ട്. പ്രധാന സ്കൂളാണ് പെണ്‍വാണിഭ സംഘം കസ്റ്റമര്‍ക്ക് അടയാളം പറഞ്ഞു കൊടുക്കാന്‍ ഉപയോഗിക്കുന്നതു പോലും. സ്കൂളിനു സമീപത്തായി ഒന്നില്‍ കൂടുതല്‍ വീടുകളില്‍ ഇത്തരം കച്ചവടം നടക്കുന്നുണ്ടെന്നും വിവരമുണ്ട്.
പോലീസില്‍ പറയുകയോ, മാധ്യമങ്ങളില്‍ വാര്‍ത്ത വരികയോ ചെയ്താല്‍ കടുംകൈ ചെയ്യുമെന്നാണ് ഇവരുടെ കച്ചവടത്തെ കുറിച്ച് അറിയാവുന്നവരോട് പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ഓഫ് ലൈന്‍ വഴിയും കച്ചവടം നടക്കുന്നുണ്ട്. 2000 മുതല്‍ മുകളിലേക്കുള്ള റേറ്റാണ് ഈടാക്കുന്നത്. ഈ മണ്ഡലത്തിലെ എം.എല്‍.എ കേരളത്തില്‍ അറിയപ്പെടുന്ന ആളുകൂടി ആയതിനാല്‍ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെടുന്ന കസ്റ്റമര്‍ക്ക് സ്ഥലം ഏതാണെന്ന് വേഗത്തില്‍ ണനസ്സിലാവുകയും ചെയ്യും. കോളേജ് കുമാരിമാര്‍ മുതല്‍ സിനി-സീരിയല്‍ സഹ നടിമാര്‍ വരെ ഇവരുടെ കച്ചവടത്തിനായുണ്ടെന്നും അറിയുന്നു.
വിദ്യാഭ്യാസ സ്ഥാപനത്തിനു നടയില്‍ നടക്കുന്ന പെണ്‍വാണിഭം ഒരു സമൂഹത്തിനു തന്നെ അംഗീകരിക്കാന്‍ കഴിയാത്തതാണ്. ചെയ്യുന്ന ജോലിയോ സമൂഹത്തിനു വിരുദ്ധമാണ്. എന്നാല്‍, ആ ജോലി ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലം അതിലേറെ സാമൂഹ്യാഘാതം വരുത്തുന്ന ഇടം. ഇവര്‍ക്ക് എന്തു ശിക്ഷയാണ് കൊടുക്കേണ്ടതെന്ന് ജനം തീരുമാനിക്കണം. നിയമ സംവിധാനം ഇവരെ പിടിക്കണമെന്നു മാത്രമല്ല, ഇവര്‍ക്ക് കൈത്തൊഴിലോ, മാന്യമായി ജീവിക്കാനുള്ള സംവിധാനമോ ഒരുക്കിക്കൊടുക്കണം. സ്ത്രീ സുരക്ഷയും, സ്ത്രീ ഉദ്ധാരണവും, സ്ത്രീ സംരക്ഷണവും മുഖമുദ്രയാക്കിയ നാട്ടിലാണല്ലോ ഇത്തരം വാണിഭങ്ങള്‍ നടക്കുന്നതെന്ന് ഓര്‍ക്കേണ്ടതാണ്.
- പോക്സോ കേസ് പ്രതിയുടെ ജയില്‍ മോചനം
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും പോക്സോ കേസ് പ്രതിയായ രാമന് (യഥാര്‍ത്ഥ പേര് കൊടുക്കാന്‍ നിര്‍വാഹമില്ല) സിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് രാമന്റെ പുറത്തിറക്കം. 12 വര്‍ഷത്തെ ജയില്‍ വാസത്തില്‍ രാമന് നല്ലവനായി. ശ്രീ രാമനേക്കാള്‍, സത്യസന്ധനും, അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പാകത്തിനും, സാമൂഹിക ഉത്തരവാദിത്വവുമെല്ലാം പഠിച്ചു. തടവറയിലെ മാനസാന്തരം അയാളെ പുതിയൊരു മനുഷ്യനാക്കിമാറ്റി. ജയിലില്‍ അത്യാവശ്യം ജോലികളെല്ലാം ചെയ്ത്, പുറത്തിറങ്ങിയാല്‍ ജീവിക്കാനുള്ള മനോധൈര്യവും അയാള്‍ സ്വായത്തമാക്കി. പന്ത്രണ്ടു വര്‍ഷം ജയിലില്‍ പണിയെടുത്ത തുക ഒരു ലക്ഷത്തിലേറെയുണ്ട്.
ജയില്‍ ഓഫീസില്‍ അല്ലറ ചില്ലറ ജോലികള്‍ ചെയ്യാനും, ഫയലുകള്‍ കൊണ്ടു പോകാനും, തൂക്കാനും തുടയ്ക്കാനുമെല്ലാം രാമന് മിടുക്കനാണ്. ചെയ്ത തെറ്റ് എന്താണെന്ന തിരിച്ചറിവുണ്ടായതു പോലും ശിക്ഷാ കാലാവധിക്കിടയിലാണ്. ഇനിയുണ്ടാകാന്‍ പാടില്ലെന്നും, തെറ്റായ വഴിയേ പോകില്ലെന്നുമൊക്കെ ജയില്‍ ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കാനും രാമന് മറന്നില്ല. പക്ഷെ, ഒരു കാര്യം മാത്രമാണ് രാമന് വേദനയും വിഷമവുമായത്. ജയില്‍വിട്ട് പോകാന്‍ മനസ്സില്ല എന്ന കാര്യം. ജയിലുമായി രാമന് അത്രയേറെ ഇവുകി ചേര്‍ന്നു പോയിരിക്കുന്നു. രാമന്റെ നാട്ടില്‍ അമ്മ മാത്രമേയുള്ളൂ. ജയിലില്‍ നിന്നു പോയാല്‍ പിന്നെ എവിടെ, എങ്ങനെ, എന്തു ചെയ്തു ജീവിക്കുമെന്നതാണ് രാമനെ ജയിലില്‍ പിടിത്തു നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.
പിന്നെ, ജയില്‍ ജീവനക്കാരുടെ നല്ല മനസ്സും, ഇടപെടലുകളും. എങ്കിലും, ജയില്‍ എന്നത് തെറ്റുകള്‍ തിരുത്തി സമൂഹവുമായി പൊരുത്തപ്പെട്ട പോകാനുള്ള ഒരു ദുര്‍ഗുണ പരിഹാര പാഠശാലയാണല്ലോ. അവിടെ ശിക്ഷ കഴിയുന്നവരെ അധിവസിപ്പിക്കാനാവില്ല. അതുകൊണ്ട് പോയേ മതിയാകൂ. അത് രാമനും അറിയാവുന്നതു കൊണ്ട് മനസ്സില്ലാ മനസ്സോടെ പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍, പോകുന്നതിനു മുമ്പ് ജയില്‍ ജീവനക്കാര്‍ക്കെല്ലാം ചിലവ് ചെയ്യണമെന്നൊരാഗ്രഹം രാമനുണ്ട്. അത് നടക്കുമോ എന്നറിയില്ല. എങ്കിലും ആഗ്രഹം ജീവനക്കാരോട് രാമന് പറഞ്ഞു നോക്കി. പക്ഷെ, നടന്നില്ല. കാരണം, തടവുകാരില്‍ നിന്നും പണമോ പാരിതോഷികമോ ഒന്നും സ്വീകരിക്കാന്‍ പാടില്ലെന്ന ചട്ടം.
മനോവിഷമം അടക്കിപ്പിടിച്ച് ജയില്‍വിട്ടു പോകാന്‍ ഇറങ്ങിയ രാമന് ജയിലിലെ ചില ജീവനക്കാര്‍ ചേര്‍ന്ന് ജീന്‍സും ഷര്‍ട്ടുമൊക്കെ വാങ്ങി കൊടുത്തു. ജയില്‍ നിന്നും പോകുന്ന വിഷമം ഒരു വശത്ത്, ജയില്‍ ജീവനക്കാര്‍ നല്കിയ സ്നേഹം മറുവശത്ത്. രാമന് അങ്ങനെ നാട്ടിലേക്കു വണ്ടി കയറി. എന്നാല്‍, ജയിലിലെ ജീവനക്കാര്‍ക്ക് സംശയം തുടങ്ങി. ജയില്‍ വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത രാമന്, ഇനി എങ്ങാനും ജയിലിനടുത്തു തന്നെ കട തുടങ്ങുമോ എന്ന്. പക്ഷെ, അങ്ങനെയൊന്നും ഉണ്ടായില്ല. എന്നാല്‍, രാമന് മറ്റൊന്നു സംഭവിച്ചു. ജയിലിലല്‍ നിന്നും നാട്ടിലെത്തിയ രാമന് കൂട്ടുകാരുമൊത്ത്, സ്വാതന്ത്ര്യന്റെ ആഘോഷം നടത്തി. നാട്ടിലെ ബാറില്‍ കയറി മൂക്കറ്റം മദ്യത്തില്‍ മുങ്ങി. പിന്നെ, തമ്മിലടിയായി. ബാറില്‍ കൂട്ടയടിയായി.
പോലീസെത്തി, എല്ലാത്തിനെയും പൊക്കി. കേസെടുത്തു, റിമാന്റ് ചെയ്തു. അങ്ങനെ രാമന് വീണ്ടും ജയിലിലെത്തി. ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിനടുത്തുള്ള ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയായി കഴിയുന്നു. അന്ന് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ പ്രതിയായിരുന്നുവെങ്കില്‍ ഇന്ന് കോടതി റിമാന്‍ഡു ചെയ്ത പ്രതിയായി എത്തിയെന്നു മാത്രം.
- എക്സൈസ് ഉദ്യോഗസ്ഥയുടെ വ്യാജ പീഡന പരാതി
കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസില്‍ കഴിഞ്ഞ മാസം നടന്നൊരു വ്യാജപീഡന പരാതിയും അതേ തുടര്‍ന്നുള്ള വനിതാ ഉദ്യോഗസ്ഥയുടെ ഒളിച്ചോട്ടവും ഇപ്പോള്‍ കേസായിരിക്കുകയാണ്. ഇതിന്റെ പിന്നാലെ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അനുഭവിച്ച മാനസിക വ്യഥയെ കുറിച്ച് ചിന്തിക്കാനാവില്ല. മാത്രമല്ല, വനിതാ ഉദ്യോഗസ്ഥയുടെ തിരോധാനവും വല്ലാത്ത തലവേദനയാണ് ഉണ്ടാക്കിയത്. ഡ്യൂട്ടി വെഹിക്കിളില്‍ കണ്ട്രോള് റഖൂമില് നിന്നും കഴിഞ്ഞ മാസം നൈറ്റ് പെട്രോളിംഗിനു പോയിരുന്നു. പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജീപ്പിനു പുറകില്‍ വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. റെയ്ഡുകളിലും, മയക്കുമരുന്ന് പിടിക്കാനുമൊക്കെ ഇപ്പോള്‍ വനിതാ ഉദ്യോഗസ്ഥരെയും കൂട്ടാറുണ്ട്.
പാാറാവ് ജോലി തൊട്ട്, കോടതി, നൈറ്റ് റെയ്ഡ് എന്നിവയ്ക്കും വനിതാ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുണ്ട്. റെയ്ഡിനു പോയ ടീമിലുള്ള വനിതാ ഉദ്യോഗസ്ഥരോട് മാന്യതയോടെ മാത്രമേ പുരുഷ ഉദ്യോഗസ്ഥര്‍ ഇടപെടൂ. ഈ ജീപ്പില്‍ ഒരു വനിതാ ഉദ്യോഗസ്ഥ മാത്രമാണുണ്ടായിരുന്നത്. രാത്രി ഏറെ വൈകിയതിനാല്‍ ഉദ്യോഗസ്ഥയ്ക്ക് ചെറുതായി ഉറക്കം വന്നിരുന്നു. ഉറക്കംതൂങ്ങി ഉറക്കം തൂങ്ങി അടുത്തിരുന്ന പുരുഷ ഉദ്യോഗസ്ഥന്റെ ചുമലിലേക്ക് അവര്‍ കിടന്നു. വളവും തിരിവും കുന്നും മലയുമുള്ള കാട്ടാക്കട എക്സൈസ് റേഞ്ചിലെ വഴിയിലൂടെ ജീപ്പ് അതിവേഗം പായുമ്പോഴൊക്കെ ഇവര്‍ പുരുഷ ഉദ്യോഗസ്ഥന്റെ തോലില്‍ സുഖമായി ഉറങ്ങുകയായിരുന്നു. ഇടയ്ക്കെപ്പോഴോ പുരുഷ ഉദ്യോഗസ്ഥന് ഇവരെ വിളിച്ചെണീപ്പിച്ചു. എന്നാല്‍, കുറചട്ചു കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും തോളില്‍ ഇടംപിടിച്ച് ഉറക്കമായി.
വീണ്ടും അദ്ദേഹം അവരെ വിളിച്ചെവുന്നേല്പ്പിച്ചു. ഇത്തവണ അവര്‍ക്ക് വാണിംഗും കൊടുത്തു. നാട്ടുകാര്‍ കണ്ടാല്‍ തെറ്റിദ്ധരിക്കുമെന്നും, നേരെ ഇരിക്കൂവെന്നും അയാള്‍ പറഞ്ഞ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിടിച്ചില്ല. എന്നു മാത്രമല്ല, ദേഷ്യവും തോന്നി. ജീപ്പില്‍ ഇരുന്ന എല്ലാവരും കേള്‍ക്കെയായിരുന്നു അദ്ദേഹം അവരോട് നേരെ ഇരിക്കാന്‍ ആവശ്യപ്പെട്ടതും ശാസിച്ചതും. റെയ്ഡും കഴിഞ്ഞ് റേഞ്ച് ഓഫീസില്‍ തിരിച്ചെത്തിയ എക്സൈസ് ടീം ഡ്യൂട്ടി പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വനിതാ ഉദ്യോഗസ്ഥ തന്റെ ഇരുചക്ര വാഹനത്തില്‍ പുറത്തേക്കു പോയി.
തുടര്‍ന്ന് കാട്ടാക്കട എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഒരു മെസേജ് അയച്ചു. ‘ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. കാരണം, എക്സൈസ് ഉദ്യോഗസ്ഥന്റെ പീഡനം’. ഈ മെസേജ് കിട്ടിയതോടെ പുരുഷ ഉദ്യോഗസ്ഥരെല്ലാം കിട്ടിയ വണ്ടികളില്‍ വനിതാ ഉദ്യോഗസ്ഥയെ അന്വേഷിച്ചിറങ്ങി. അവരുടെ വീട്ടിലും അവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും വിളിച്ചു. അന്വേഷിച്ചു. എവിടെയും കണ്ടില്ല. ഒടുവില്‍ അവരെ ബാലരാമപുരത്തു വെച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി. അതിനിടയില്‍ മാന്‍ മിസ്സിംഗ് കേസ് കാട്ടാക്കട പോലീസിലും എക്സൈസ് ഉദ്യോഗസ്ഥര്‍ കൊടുത്തിരുന്നു. കേസ് കൊടുത്ത സാഹചര്യത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കിട്ടിയ വിവരവും പോലീസ്റ്റേഷനില്‍ അറിയിച്ചു. അങ്ങനെ വനിതാ ഉദ്യോഗസ്ഥയുടെ വ്യാജ പീഡന പാതിയും ആത്മഹത്യാ ഭീഷണിയും പൊളിഞ്ഞു പാളീസായി. പക്ഷെ, കേസ് ഇപ്പോഴും നടക്കുന്നുണ്ട്.
CONTENT HIGH LIGHTS; Schoolgirl prostitution, POCSO case accused released from jail and excise woman’s fake molestation complaint: three incidents in capital; Do you know all this?