Pravasi

48 വർഷത്തിനുശേഷം കുവൈറ്റിലെ ഗതാഗത നിയമത്തിൽ മാറ്റം വരും

കുവൈറ്റ്: കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 12 മുതൽ പ്രാബല്യത്തിൽ വരും എന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത് ഔദ്യോഗിക സെറ്റിൽ പ്രസിദ്ധീകരിച്ച 90 ദിവസത്തിന് ശേഷം ആയിരിക്കും ഈ നിയമം പ്രാബല്യത്തിൽ എത്തുക 48 വർഷത്തിനുശേഷമാണ് കുവൈറ്റിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി ഉണ്ടാവുന്നത് എന്നും അറിയിച്ചിട്ടുണ്ട് അടുത്ത സമയത്തുണ്ടായ ചെക്കിങ്ങിൽ വളരെയധികം നിയമലംഘനങ്ങളാണ് നോട്ട് ചെയ്തത് ഇതിനെ തുടർന്നാണ് പുതിയ ഭേദഗതി ഉണ്ടാകാൻ തുടങ്ങുന്നത്

നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള മൂന്നുമാസത്തിനുള്ളിൽ പിഴകൾ അടച്ചു തീർക്കണം എന്നുള്ള മുന്നറിയിപ്പ് കൂടി മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പുതുക്കിയ നിയമപ്രകാരം നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ വില 15 കുവൈറ്റ് ദിനാർ ആയിരിക്കും മദ്യപിച്ചു മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് ഗുരുതരമായ അപകടത്തിനും മരണത്തിനും 5000ത്തോളം കുവൈറ്റ് ദിനാർ വരെ ആയിരിക്കും പിഴയായി ലഭിക്കുന്നത്

Latest News