മമ്മൂട്ടി ഗോകുൽ സുരേഷ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഡൊമനിക് എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ് ചിത്രത്തെക്കുറിച്ച് എല്ലാവർക്കും മികച്ച അഭിപ്രായങ്ങൾ മാത്രമാണ് പറയാനുള്ളത് മമ്മൂട്ടിയുടെ 100 കോടി ക്ലബ്ബിൽ കയറാൻ പോകുന്ന സിനിമയാണ് ഇത് ഇതിനോടകം തന്നെ പലരും പറയുകയും ചെയ്തു. ചിത്രത്തിൽ മികച്ച കഥാപാത്രത്തെ തന്നെയാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത് ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ഗോകുൽ സുരേഷിനെ കുറിച്ച് നടൻ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്
“ഗോകുൽ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ പറഞ്ഞു കൊടുത്ത ചില കാര്യങ്ങളുണ്ട് ഞാനവന്റെ അച്ഛന്റെ സഹപ്രവർത്തകനാണ്. സ്വാഭാവികമായും അവന് അവന്റെ അച്ഛനോട് എന്നതുപോലെയുള്ള ഒരു ബഹുമാനം എന്റെ അടുത്തുണ്ടായിരിക്കും ആ ഒരു ബഹുമാനം കളഞ്ഞിട്ട് വേണം സിനിമയിലേക്ക് അഭിനയിക്കാൻ എന്ന് ഞാൻ പറഞ്ഞിരുന്നു” അപ്പുറത്ത് നിൽക്കുന്നത് മമ്മൂട്ടി ആണോ എന്നും അച്ഛന് അച്ഛന്റെ അത്രയും ബഹുമാനം നൽകേണ്ട ആളാണ് എന്നുമുള്ള ചിന്ത പാടില്ല അങ്ങനെ അഭിനയിച്ചാൽ മാത്രമേ നല്ല രീതിയിൽ കഥാപാത്രമായി മാറാൻ സാധിക്കും എന്ന് താൻ അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്
അതുകൊണ്ടാണ് കൂടുതൽ മികച്ച രീതിയിൽ അഭിനയിക്കാൻ സാധിച്ചത് എന്നും മമ്മൂട്ടി പറയുന്നുണ്ട്. മമ്മൂട്ടിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത് അതേസമയം മികച്ച പെർഫോമൻസ് തന്നെയാണ് രണ്ടുപേരും സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത് എന്ന് ആളുകൾ പറയുകയും ചെയ്യുന്നുണ്ട്