ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് തർക്കം പറഞ്ഞു തീർക്കുന്നതിനിടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയത്.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പ്ലസ് വൺ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളായ ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തർക്കം പറഞ്ഞു തീർക്കാനാണ് മണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
STORY HIGHLIGHT: plus one student stabbed another student