76-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് കർത്തവ്യപഥിൽ നടക്കുന്ന ആഘോഷപരിപാടികളിൽ പതിനായിരത്തോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുക്കും. ആഘോഷ ചടങ്ങിൽ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാന്‍റോയാണ് മുഖ്യാതിഥി ആയെത്തുന്നത്.
ഇന്തൊനീഷ്യയിൽ നിന്നുള്ള 160 അംഗ മാർച്ചിങ് കൺഡിജന്റ് സംഘവും 190 അംഗ ബാൻഡ് സംഘവും 190 അംഗ ബാൻഡ് സംഘവും കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. മുഖ്യാതിഥിക്കു പുറമെ ക്ഷണിക്കപ്പെട്ട പതിനായിരത്തോളം അതിഥികളും കർത്തവ്യ പഥിൽ നടക്കുന്ന പരേഡിനു സാക്ഷ്യം വഹിക്കും.
രാജ്യത്തെ വിവിധയിടങ്ങളിൽനിന്നു 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കള്‍ തുടങ്ങിയവരും സർക്കാരിന്റെ അതിഥി പട്ടികയിലുണ്ട്.
STORY HIGHLIGHT: republic day celebrations