എന്തിലും മായമാണ്. മായമില്ലാത്തവ കണ്ടുപിടിക്കാൻ തന്നെ കഴിയാറില്ല. ഇത്തരത്തില്‍ മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന് പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു. പലതിലും കലർത്തുന്നതൊക്കെ കേട്ടാൽ തന്നെ ഞെട്ടിപ്പോകും.
ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍ക്കം പൗഡര്‍, സോപ്പ്സ്റ്റോണ്‍ തുടങ്ങി നിരവധി വസ്തുക്കളാണ് മുളകുപൊടിയില്‍ മായം കലര്‍ത്താനായി ഉപയോഗിക്കുന്നത്. ഇത് വീട്ടില്‍ വച്ചുതന്നെ കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം.
എളുപ്പത്തില്‍ മായം കലര്ത്താവുന്ന ഒന്നാണ് മുളകുപൊടി. എന്നാല്‍ വളരെ പെട്ടെന്ന് ഇതാര്‍ക്കും തിരിച്ചറിയാനും സാധികക്കില്ല. ഇത്തരത്തില്‍ മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന്റെ പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍ക്കം പൗഡര്‍, സോപ്പ്സ്റ്റോണ്‍ തുടങ്ങി നിരവധി വസ്തുക്കളാണ് മുളകുപൊടിയില്‍ മായം കലര്ത്താനായിഉപയോഗിക്കുന്നത്. ഇത് വീട്ടില്‍ വച്ചുതന്നെ കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക. ശുദ്ധമായ മുളകുപൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ ഉടന്‍ തന്നെ മുങ്ങി പോകും. അതേസമയം ഇഷ്ടികപ്പൊടിയോ കൃത്രിമ നിറമോ പോലെയുളളവ ഉണ്ടെങ്കില്‍ അത് പൊങ്ങിക്കിടക്കുകയോ അലിഞ്ഞ് ചേര്‍ന്ന് വെള്ളത്തിന് നിറം നല്‍കുകയോ ചെയ്യും.
രണ്ടാമത്തേത് പാം റബ്ബ് ടെസ്റ്റാണ്. ഇതിനായി നിങ്ങളുടെ കൈപ്പത്തിയില്‍ കുറച്ച് മുളകുപൊടി പുരട്ടുക. കടും ചുവപ്പ് പാടുണ്ടായാല്‍ അത് കൃത്രിമമായി നിറം ചേര്‍ത്തതാകാം.
ഇനി ആസിഡ് പരിശോധനയാണ്. ഹൈഡ്രോക്ലോറിക് ആസിഡ് അല്ലെങ്കില്‍ നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ ചെറിയ അളവില്‍ മുളകുപൊടി കലര്‍ത്തുക. കുമിളകള്‍ വരികയാണെങ്കില്‍ അതില്‍ ചോക്കുപൊടിയോ വാഷിംഗ് സോഡയോ അടങ്ങിയിട്ടുണ്ടാവും.
മറ്റൊന്ന് രുചിയും മണവും പരിശോധിക്കുന്ന രീതിയാണ്. ശുദ്ധമായ മുളകുപൊടിക്ക് പ്രകൃതിദത്തവും രൂക്ഷവുമായിട്ടുള്ള ഗന്ധവും നല്ല എരിവും രുചിയും ഉണ്ടായിരിക്കും.