കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം- തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പല തവണ ഏറ്റുമുട്ടിയത് പോലീസിന് തലവേദനയായിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു പോലീസ്.
STORY HIGHLIGHT: gangster omprakash in custody