കൊല്ലം ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോടാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തടി കയറ്റി വന്ന ലോറി കേബിളിൽ കുരങ്ങി കേബിൾ പൊട്ടിയതാണ് അക്രമത്തിന് കാരണം. വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരും തമ്മിലായിരുന്നു തർക്കം. ഇതിൻ്റെ തുടർച്ചയായി രാത്രി സംഘർഷമുണ്ടായെന്നാണ് വിവരം. മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: Three people were injured in a clash in Kollam Chitara