ഗാസ സമാധാന കരാര്‍ പ്രകാരം 200 പലസ്തീനിയന്‍ തടവുകാരെ വിട്ടയച്ച് ഇസ്രയേല്‍. ഹമാസ് തടവിലാക്കിയ നാല് ഇസ്രയേലി വനിത സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണ് പലസ്തീനിയന്‍ തടവുകാരെ മോചിതരാക്കിയത്. ഇവരില്‍ 70 പേരെ ഈജിപ്ത് വഴി വിട്ടയച്ചു. ഇവരെ കെയ്റോയില്‍ ഹമാസ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോചിതരായ തടവുകാരില്‍ 120 പേര് ജീവപര്യന്തം വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞവരാണ്. വെടിനിര്‍ത്തല്‍ കരാറിന് ശേഷം രണ്ടാം ഘട്ട മോചിപ്പിക്കലാണിത്. യു.എസ്,ഖത്തര്‍,ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാറിന് ധാരണയായത്.
STORY HIGHLIGHT: israel releases palestinian prisoners