കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ട പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി കൊല്ലം എക്സൈസ്. 19 കിലോഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ രാഹുൽ കൃഷ്ണയെയാണ് 10 ദിവസത്തോളം നീണ്ട അന്വേഷണത്തിൽ എക്സൈസ് സംഘം ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസിൽ പിടിക്കപ്പെടാതിരിക്കാൻ നാടുവിട്ട് ഗൾഫിൽ എത്തിയ പ്രതി രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രതി ദില്ലിയിൽ എത്തുന്നു എന്ന വിവരം ലഭിച്ച എക്സൈസ് സംഘം ദില്ലിയിൽ എത്തി എമിഗ്രേഷൻ വകുപ്പിന്റെയും ദില്ലി പോലീസിന്റെയും സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷിജു, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ് എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് ദില്ലിയിൽ ദിവസങ്ങളോളം തങ്ങി പ്രതിയെ പിടികൂടിയത്.
STORY HIGHLIGHT: smuggling ganja