Thrissur

കാട്ടാന റോഡിലിറങ്ങി; 3 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു – elephant entered pathadipalam

അതിരപ്പിള്ളി മലക്കപ്പാറക്ക് സമീപം പത്തടിപ്പാലത്ത് കാട്ടാന റോഡിലിറങ്ങി മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിനോദസഞ്ചാരികളുടെ വാഹനങ്ങളും സ്വകാര്യ ബസും കെഎസ്ആർടിസിയും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് മണിക്കൂറുകൾ കുടുങ്ങിക്കിടന്നത്. മറിച്ചിട്ട് പന തിന്ന് തീർത്ത ശേഷമാണ് ആന പിൻവാങ്ങിയത്. മൂന്നരയോടെയാണ് ആന റോഡിലേക്ക് ഇറങ്ങിയത്. വൈകിട്ട് ഏഴരയോടെ ആന റോഡിൽ നിന്നും മാറിയ ശേഷമാണ് ഗതാഗതം തുടരാനായത്.

STORY HIGHLIGHT: elephant entered pathadipalam