മലയാളികൾക്ക് എന്നും പുട്ടും പഴവും ഇഷ്ട കോമ്പിനേഷൻ ആണ്. കൂടുതൽ രുചിയിൽ കഴിക്കാൻ പഴം പുട്ട് ഉണ്ടാക്കിയാലോ? സ്വാദേറിയ പഴംപുട്ട് എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം..
ആവശ്യ സാധനങ്ങൾ:
പുട്ട് പൊടി – 2 കപ്പ്
നേന്ത്രപ്പഴം- 2 എണ്ണം
തേങ്ങ (ചിരകിയത്)- 1 കപ്പ്
നെയ്യ്- 1/2 ടീസ്പൂണ്‍
പഞ്ചസാര- 2 1/2 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
പുട്ടിന്റെ മാവ് ഉപ്പ്, പഞ്ചസാര, ഏലയ്ക്ക, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നനച്ചെടുത്ത് മാറ്റിവെയ്ക്കുക. ശേഷം നേന്ത്രപ്പഴം നുറുക്കിയതും തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.
പുട്ട് കുറ്റിയില്‍ ആദ്യം പഴംക്കൂട്ട് വിതറുക, അതിന് മുകളില്‍ കുറച്ച് മാവിടുക. ഇങ്ങനെ പുട്ട് കുറ്റി നിറച്ചെടുക്കുക. ശേഷം നിറച്ച കുറ്റി ആവിയിൽ വേവിച്ചെടുക്കുക. പഴം പുട്ട് റെഡി.