ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല, ചോറിനും നല്ലതാണ് സാമ്പാർ. പച്ചക്കറികൾ ചേർന്ന സാമ്പാർ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇനി എളുപ്പവഴിയിൽ അധികം സമയം കളയാതെ രുചിയൂറും സാമ്പാർ തയാറാക്കാം. കുക്കറിൽ എങ്ങനെ ഉണ്ടാക്കുമെന്നു നോക്കാം.
ചേരുവകള്‍
പരിപ്പ് – 1 1/4 കപ്പ്
സവാള – 2 + 1/2 കഷണം ചൂടാക്കാൻ
തക്കാളി – 2
ഉരുളക്കിഴങ്ങ് – 2 മുതൽ 3 വരെ
വെണ്ടയ്ക്ക- 100 ഗ്രാം
വെള്ളരിക്ക – 1/2 കഷണം
കാരറ്റ് – 2
പച്ചമുളക് – രണ്ടോ മൂന്നോ
കറിവേപ്പില – 2 തണ്ട്
മഞ്ഞൾ പൊടി – 1.5 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സാമ്പാർ പൊടി – 3 മുതൽ 4 ടീസ്പൂൺ
മഞ്ഞൾ വെള്ളം -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
3 ടേബിൾസ്പൂൺ സാമ്പാർ പൊടി എടുത്ത് 2 അല്ലെങ്കിൽ 3 കപ്പ് വെള്ളത്തിൽ കലർത്തുക. എല്ലാ പച്ചക്കറികളും, പരിപ്പ്, ഉപ്പ്, വെള്ളം, പുളിവെള്ളം, സാമ്പാർ മസാല മിക്സ് എന്നിവ ചേർക്കുക. പ്രഷർ 1 വിസിൽ വേവിക്കുക, എന്നിട്ട് തീ ഓഫ് ചെയ്ത് 10 മിനിട്ട് വയ്ക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും ചേർക്കുക. ശേഷം കറിവേപ്പില, ഉള്ളി, വെണ്ടയ്ക്കനഎന്നിവ ചേർത്ത് നന്നായി വഴറ്റി കറിയിലേക്ക് ചേർക്കാം. നന്നായി ഇളക്കുക. ആവശ്യമെങ്കിൽ അല്പം മുളകുപൊടി ചേർക്കുക. ഉപ്പും പുളിയും നോക്കിയിട്ട് ആവശ്യമെങ്കിൽ ചേർക്കുക. കുറുകിയ സാമ്പാർ എങ്കിൽ ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർക്കുക. രുചിയൂറും സാമ്പാർ ഇഡ്ഡലി, ദോശ, ചോറ്, തുടങ്ങിയവയ്ക്കൊപ്പം വിളമ്പാം.