വീട്ടില്‍ തന്നെ ഒരു അടിപൊളി കേക്ക് തയാറാക്കിയാലോ ? തേനിന്റെ മധുരവും റോസാപ്പൂക്കളുടെ സുഗന്ധവുമുള്ള ഈ കേക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും. എളുപ്പത്തില്‍ തയാറാക്കാം, ഈ അടിപൊളി ഹണിറോസ് കേക്ക്. ഇന്ന് മിക്ക ബേക്കറികളിലും ഈ കേക്ക് ലഭ്യമാണ്, ആൻസ് ബേക്കറിയിലും സ്പെഷലാണ് ഹണിറോസ് കേക്ക്.
ചേരുവകള്‍
1 3/4 കപ്പ് ഓൾ പർപ്പസ് ഫ്ലോര്‍
3/4 ടീസ്പൂൺ ബേക്കിങ് പൗഡർ
1/2 ടീസ്പൂൺ ബേക്കിങ് സോഡ
1/2 ടീസ്പൂൺ കറുവപ്പട്ട പൊടി
ഒരു നുള്ള് ഉപ്പ്
2 മുട്ട
1/2 കപ്പ് പൊടിച്ച പഞ്ചസാര
1/4 കപ്പ് ബ്രൌണ്‍ ഷുഗര്‍
1/2 കപ്പ് + 2 ടേബിള്‍സ്പൂൺ തേൻ
1/2 കപ്പ് പാൽ
1/2 കപ്പ് വെജിറ്റബിള്‍ ഓയില്‍
1/4 ടീസ്പൂൺ റോസ് വാട്ടർ
ഗ്ലേസിംഗിന്
1 കപ്പ് പൊടിച്ച പഞ്ചസാര
1 ടേബിള്‍സ്പൂൺ + 1 ടീസ്പൂൺ പാൽ
1 ടീസ്പൂൺ ബദാം എക്സ്ട്രാക്റ്റ്
അരിഞ്ഞ ബദാം (ഓപ്ഷണൽ)
ഭക്ഷ്യയോഗ്യമായ ഉണക്കിയ റോസ് ഇതളുകൾ (ഓപ്ഷണൽ)
പാചകം
– ഓവൻ 325F-ലേക്ക് ചൂടാക്കുക.
– 9 ഇഞ്ച് പാൻ ഉപയോഗിക്കുക
ബേക്കിങ്
ഒരു ചെറിയ പാത്രത്തിൽ, ഓൾ പർപ്പസ് ഫ്ലോര്‍, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കറുവപ്പട്ട, ഉപ്പ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു വലിയ പാത്രത്തിൽ മുട്ട, ബ്രൗൺ ഷുഗർ, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത്, ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് ഏകദേശം 2-3 മിനിറ്റ് അടിക്കുക. ഒരു ഇടത്തരം പാത്രത്തിൽ, തേൻ, 1/2 കപ്പ് പാൽ, വെജിറ്റബിള്‍ ഓയില്‍, റോസ് വാട്ടർ എന്നിവ ചേര്‍ത്ത് യോജിപ്പിച്ച്, നേരത്തെ ഉണ്ടാക്കിയ മുട്ട മിശ്രിതത്തിലേക്ക് ഒഴിക്കുക. ഏകദേശം ഒരു മിനിറ്റോളം അടിക്കുക. മാവ് മിശ്രിതം ഇതിലേക്ക് അല്‍പ്പാല്‍പ്പമായി ചേര്‍ത്ത്, കട്ടകള്‍ ഇല്ലാതെ നന്നായി അടിച്ചെടുക്കുക. നേരത്തെ തയ്യാറാക്കിയ ബേക്കിംഗ് പാനിലേക്ക് ഈ മാവ് ഒഴിച്ച് 325F-ൽ 55 മിനിറ്റ് ബേക്ക് ചെയ്യുക, ശേഷം, ഓവനില്‍ നിന്നും പാൻ നീക്കം ചെയ്ത് ഏകദേശം ഒരു മണിക്കൂർ കേക്ക് തണുക്കാൻ അനുവദിക്കുക.
ഗ്ലേസിംഗ് ചെയ്യാം
– ഗ്ലേസിംഗ് ചേരുവകളായ പഞ്ചസാര, പാൽ, ബദാം എക്സ്ട്രാക്റ്റ് എന്നിവ എല്ലാംകൂടി ചേര്‍ത്ത് നന്നായി വിസ്ക് ചെയ്തെടുക്കുക. തണുത്ത കേക്കിന് മുകളിൽ ഗ്ലേസ് ഒഴിച്ച് വശങ്ങളിലേക്ക് ഒഴുകുന്ന രീതിയില്‍ അരികുകളിലേക്ക് പരത്തുക, ഇത് അരിഞ്ഞ ബദാം, റോസ് ഇതളുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.