Recipe

പെട്ടെന്ന് മെലിയണോ ? എങ്കിൽ ഈ സാലഡ് കഴിക്കൂ..

ഭക്ഷണം കുറച്ചെന്ന് കരുതി പെട്ടെന്ന് തടി കുറയണമെന്നില്ല. എന്നാൽ ഇത്തവണ സ്പെഷലായി വണ്ണം കുറയ്ക്കാനായി സാലഡ് തയാറാക്കാം. സിംപിളായി രുചിയൂറും സാലഡ് ഇനി ഇങ്ങനെ ഉണ്ടാക്കി കഴിച്ചോളൂ.

ഉണ്ടാക്കുന്ന വിധം:

മുക്ക് ഇഷ്ടമുള്ള പച്ചക്കറികളൊക്കെ ചേർക്കാവുന്നതാണ്.ആവശ്യത്തിനുള്ള കട്ട തൈര് എടുക്കാം. അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റും, കാബേജും കുക്കുമ്പറും ആപ്പിളും സവാളയും ആവിയിൽ വേവിച്ചെടുത്തത് ചേർക്കാം. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കണം. ശേഷം മറ്റൊരു പാനിൽ ഇത്തിരി എണ്ണ ചേർത്ത് കടുകും ഉഴുന്നും കറിവേപ്പിലയും പച്ചമുളകും ചുവന്നമുളകും മൂപ്പിച്ച് ചേർക്കാം. നന്നായി ഇളക്കി വൈകിട്ടത്തെ വിഭവമായി കഴിക്കാം.

ശരീരത്തിന് ഏറെ നല്ലതാണ്. വയറ് നിറഞ്ഞതുപോലെ തോന്നും. വണ്ണം കുറയ്ക്കുന്നവർക്ക് നല്ലൊരു സാലഡ് ആണിത്. നമുക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ്.