ചേരുവകൾ
കണമ്പു 1kg
ഉലുവ 1 teaspoon
കടുക് 1 teaspoon
ഉള്ളി 9-10 എണ്ണം
വെളുത്തുള്ളി 1 കുടം
പച്ചമുളക് 3 എണ്ണം
ഇഞ്ചി ഒരു ചെറിയ പീസ്
കറിവേപ്പില 3 തണ്ട്
മുളകുപൊടി 3 ടേബിൾ സ്പൂൺ ( കാശ്മീരി )
മഞ്ഞൾപൊടി 1 teaspoon
മല്ലിപൊടി 1 teaspoon
കുടംപുളി 3 വലിയ piece
തേങ്ങ പാൽ 1 കപ്പ് ( ഒന്നാം പാൽ )
തനി പാൽ 1/2 കപ്പ്
ഉണ്ടാക്കുംവിധം
ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂട് ആയി വരുമ്പോൾ ഉലുവ ഇട്ടു പൊട്ടി കഴിഞ്ഞു കടുക് ഇട്ടു പൊട്ടിക്കണം. ഉള്ളി ചെറുതായി അരിഞ്ഞു കറിവേപ്പില കൂടി ഇട്ടു മൊരിയിച്ചു എടുക്കണം.ഇനി മുളകുപൊടി മല്ലിപൊടി മഞ്ഞൾപൊടി ഇട്ടു നല്ലപോലെ മൂപ്പിച്ചു എടുക്കുക.ഇനി ആവശ്യത്തിന് ഉപ്പും, പുളിയും ചേർത്ത് തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച് തിളക്കുമ്പോൾ മൺചട്ടിയിൽ, മീൻ കൂടി ചേർത്ത് 10 മിനിറ്റ് തീയിൽ വെക്കുക. വെള്ളം വറ്റി വരുമ്പോൾ തനിപൽ കൂടി ചേർക്കണം. ചെറിയ തിള വരുമ്പോൾ തീ ഓഫ് ചെയുക. ഇടക്ക് ചുറ്റിച്ചു കൊടുക്കാൻ മറക്കരുത് അതുപോലെ നല്ലപോലെ തിളച്ചു കഴിഞ്ഞു തീ കുറക്കാനും. ഉപ്പും പുളിയും ഒകെ നോക്കി ആവശ്യം എങ്കിൽ ചേർത്ത് കറി തീയിൽ നിന്ന് വാങ്ങി വെക്കുക. വേണമെങ്കിൽ അല്പം വിനാഗിരി കൂടി ഒഴിക്കാം.