ചേരുവകൾ
ദശ കട്ടി ഉള്ള മീൻ – 20 പീസ്
ഇഞ്ചി – ചെറിയ പീസ്
വെളുത്തുള്ളി – 10 അല്ലി
തക്കാളി – 1
സവാള – 1
കറിവേപ്പില
അരിപൊടി – 1 1/2 ടേബിൾസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ + 1 1/2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
തക്കാളി – 1
പച്ചമുളക് – 3
വിന്നാഗിരി – 1 1/2 ടേബിൾസ്പൂൺ
ഉപ്പ്
എണ്ണ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പാകം ചെയുന്ന വിധം
ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ മുളക് പൊടിയും, ഉപ്പും, കുരുമുളക് ചതച്ചതും, അരിപൊടിയും അല്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് പോലെ ആക്കി മീനിൽ പുരട്ടി 15 മിനിറ്റ് വെയ്ക്കണം. അതിന് ശേഷം മീൻ വറത്തെടുക്കണം. എന്നിട്ട് വേറെ ഒരു പാൻ അടുപ്പിൽ വെച്ച് മീൻ വറുത്ത എണ്ണ ഒഴിച്ച് കൊടുക്കണം അതിലേക്ക് കടുകിട്ട് പൊട്ടിക്കണം. എന്നിട്ട് സവാള, ഒരു ടേബിൾസ്പൂൺ നീളത്തിൽ അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി, കറിവേപ്പില എല്ലാം കൂടി ചേർത്ത് നന്നായി വഴറ്റണം. സവാള ബ്രൗൺ കളർ ആയി കഴിയുമ്പോഴേക്കും തക്കാളി കൂടി ചേർത്ത് വഴറ്റണം. അതിന് ശേഷം അതിലേക്ക് 1 1/2 ടേബിൾസ്പൂൺ മുളക് പൊടി കൂടി ചേർത്ത് മൂപ്പിച്ചതിന് ശേഷം 2കപ്പ് വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കണം. വെള്ളം പകുതി വറ്റി കഴിയുമ്പോൾ വിന്നാഗിരി കൂടി ചേർത്ത് ഇളക്കണം. എന്നിട്ട് മീൻ പീസ് അതിലേക്ക് നിരത്തി ലോ ഫ്‌ളൈമിൽ വെച്ച് ബാക്കി ചാറും കൂടി വറ്റിച്ചെടുക്കണം.