മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു. കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാറിൽ മദ്യപിച്ച് ബഹളംവെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
ആളുകൾ നോക്കിനിൽക്കെ സന്തോഷിനെ പ്രമോദ് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. മദ്യ ലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
STORY HIGHLIGHT: drunken man stabbing bar employee