പ്രശസ്ത ഗായികയായ ആശാ ഭോസ്ലെയുടെ പേരമകള്‍ സനായ് ഭോസ്ലെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇപ്പോഴിതാ എല്ലാ അഭ്യുഹങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സനായ് ഭോസ്ലെയും മുഹമ്മദ് സിറാജും.
എന്റെ പ്രിയപ്പെട്ട സഹോദരാ എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് സനായ് ഭോസ്ലെ. സിറാജിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സ്റ്റോറി ഷെയര്‍ ചെയ്തത്. സഹോദരീ എന്ന് തുടങ്ങുന്ന ഒരു ചെറുകുറിപ്പ് പങ്കുവെച്ചുകൊണ്ട് സിറാജ് ഈ സ്റ്റോറി റീഷെയർ ചെയ്തിട്ടുമുണ്ട്.
ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം സനായ് ഭോസ്ലെ ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മുത്തശ്ശിയായ ആശ ഭോസ്ലെയ്ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പമാണ് മുഹമ്മദ് സിറാജിനൊപ്പമുള്ള മറ്റൊരു ചിത്രവും സനായ് ഭോസ്ലെ പങ്കുവെച്ചത്. സിറാജിനെ കൂടാതെ മറ്റുചില ക്രിക്കറ്റ് താരങ്ങളും ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
STORY HIGHLIGHT: zanai bhosle calls brother mohammed siraj