Celebrities

രാജു ഇത്രയും ചെറിയ പടമെടുക്കുമെന്ന് വിചാരിച്ചില്ല; പ്രിയ ലാലിന് ആശംസയേകി മമ്മൂട്ടി – actor mammootty release mohanlal movie empuraan teaser

ഏവരും കാത്തിരുന്ന എമ്പുരാൻ ടീസർ ലോഞ്ച് ഈവന്റിൽ നിറ സാന്നിധ്യമായി മമ്മൂട്ടി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. എമ്പുരാൻ മലയാള സിനിമയുടെ വിജയം ആകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. കൊച്ചിയിൽ വച്ച് നടന്ന ടീസർ ലോഞ്ചിൽ എമ്പുരാന്റെ അണിയറയിലും മുൻനിരയിലും പ്രവർത്തിച്ചവരും എത്തിയിരുന്നു.

‘രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് അതിൽ ഭാ​ഗമാകാൻ സാധിക്കട്ടെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കുക.’ ടീസർ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി പറഞ്ഞു. ഇത് കേട്ടതും നിറഞ്ഞ ചിരിയോടെ കൈ തൊഴുത് പൃഥ്വിരാജ് എഴുന്നേറ്റ് നിന്നു.

ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ആശീർവാദ് സിനിമാസിനും മമ്മൂട്ടി ആശംസയേകി. ‘ആന്റണിയുടെ ആശീർവാദ് ആണ് പ്രത്യേകം ആശീർവാദം ആ​ഗ്രഹിക്കുന്നത്. പക്ഷേ ആശീർവദിക്കാൻ മാത്രം എന്ത് അർഹതയാണ് എനിക്ക് ഉള്ളതെന്ന് അറിയില്ല. എല്ലാ ആശംസകളും സ്നേഹവും ആശീർവാദ് ഫിലിംസിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകൾ.’ മമ്മൂട്ടി പറഞ്ഞു.

2019ല്‍ റിലീസ് ചെയ്ത് വന്‍ വിജയമായി മാറിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാൻ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

STORY HIGHLIGHT: actor mammootty release mohanlal movie empuraan teaser