ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ ഓര്‍ഗണ്‍ മാര്‍ക്കറ്റ് (അവയവ കച്ചവട ചന്ത) സജീവമാകുന്നു. അവയവ മാഫിയകള്‍ ഓര്‍ഗണ്‍ ദാനം ചെയ്യുന്നതിനുള്ള ആള്‍ക്കാരെ കണ്ടെത്താന്‍ എല്ലായിടത്തും വലവീശി കാത്തിരിക്കുകയാണ്. ഇവരുടെ വലയില്‍ വീഴുന്നതില്‍ അധികവും അന്യ സംസ്ഥാനത്തു നിന്നും ജോലിക്കെത്തുന്നവരും, അനാഥരുമാണ്. ഇവര്‍ക്കു പുറമേ കടംകേറി ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന കുടുംബങ്ങളിലുള്ളവരുമുണ്ട്. കൊച്ചിയാണ് പ്രധാന കേന്ദ്രം.
ഇവിടുത്തെ ആശുപത്രി അധികൃതരും, ഇടനിലക്കാരും ഉള്‍പ്പെടുന്ന റാക്കറ്റ് സജീവമായിട്ടും സംസ്ഥാനത്തെ നിയമവ്യവസ്ഥകള്‍ നോക്കുകുത്തികള്‍ ആയിരിക്കുന്നു. ആരോഗ്യ വകുപ്പിനും മുകളിലൂടെയാണ് കേരളത്തിലെ അവയവ മാഫിയയുടെ പ്രവര്‍ത്തനം. വന്‍കിട സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. നിയമങ്ങളെല്ലാം ലംഘിച്ചാണ് പണം നല്കി അവയവദാനവും അവയവമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി സ്വദേശിയുടെ നിയന്ത്രണത്തിലാണ് മാഫിയയുടെ പ്രവര്‍ത്തനം.
ആശുപത്രികളിലെ ജീവനക്കാരെ സ്വാധീനിച്ച് വ്യാജ രേഖകള്‍ കെട്ടിച്ചമച്ചാണ് അവയവമാറ്റം നടത്തുന്നത്. വാഗ്ദാനം നല്കുന്ന തുകയും പലപ്പോഴും ദാതാക്കള്‍ക്ക് ലഭിക്കാറില്ല. അവയവമാറ്റവുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മാഫിയകളുടെ പ്രവര്‍ത്തനത്തിന് കുറവുണ്ടായിട്ടില്ല. ഓരോ വെളിപ്പെടുലുകള്ക്കു പിന്നാലെയും അന്വേഷണവും നടപടികളുമുണ്ടാകുമ്പോള് മാഫിയകള്‍ ഒന്നടങ്ങും. കുറച്ചു നാള് കഴിയുന്നതോടെ വീണ്ടും ശക്തമായി രംഗത്തെത്തും.
അതീവ രഹസ്യമായാണ് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളത്തെയും തിരുവനവന്തചപുരത്തെയും പ്രമുഖ ആശുപത്രികള്‍ കേന്ദ്രീകരിച്ച് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരള്‍മാറ്റവും, വൃക്ക മാറ്റവുമെല്ലാം അംഗീകാരമില്ലാത്ത ആശുപത്രികളില്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രധാന ആശുപത്രിയില്‍ കുറച്ചുനാള്‍ മുമ്പ് പ്രശസ്ത സംവിധായകന് കരള്‍മാറ്റ ശസ്ത്രക്രീയ നടത്തിയിരുന്നു.
ആ ആശുപത്രിക്ക് അംഗീകാരമുണ്ടെങ്കില്‍, കരള്‍മാറ്റി വെയ്ക്കുന്ന അതി സങ്കീര്‍ണ്ണമായ ഓപ്പറേഷന് നടത്തുന്നതിനുള്ള അത്യാധുനിക ഓപ്പറേഷന് തിയറ്റര്‍ ഇല്ലായിരുന്നു. എന്നിട്ടും, മുംബൈയില്‍ നിന്നുള്ള കരള്‍മാറ്റ ശസ്ത്രക്രിയ നടത്തുന്ന വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി. ഓപ്പറേഷന് തിയറ്റര്‍ താത്ക്കാലിക സംവിധാനമായി നിര്‍മ്മിച്ചുവെന്നാണ് അറിയുന്നത്.
സംവിധായകന് ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. എന്നാല്‍, ആരാണ് ഇദ്ദേഹത്തിന് കരള്‍ കൊടുത്തതെന്നോ, എന്നാണ് ഈ ഓപ്പറേഷന് നടത്തിയതെന്നോ, അതിന്റെ റിസള്‍ട്ട് എന്താണെന്നോ ഒന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആ ആശുപത്രകിയില് അത്തരമൊരു സംവിധാനം ഉണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍, അത് കൂുതല്‍ സൗകര്യപ്രദമായിരിക്കുമല്ലോ എന്നതാണ് പ്രധാനം. എന്നാല്‍, താത്കാകാലിക സംവിധാനത്തില്‍ നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാതിരിക്കുന്നതില്‍ ദുരൂഹതയുമുണ്ട്.
ആരാണ് ഡോണര്‍ എന്നതിലും അവ്യക്തതയുണ്ട്. അത് വെളിപ്പെടുത്തേണ്ടതാണ്. കാരണം, ആ ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന ആരുടെയെങ്കിലും കരളാണോ നല്‍കിയതെന്നുള്ള സംശയങ്ങള്‍ ഉയരുമെന്നുറപ്പാണ്. മാത്രമല്ല, അവയവ മാഫിയകളുമായുള്ള ബന്ധവും സ്വാഭാവികമായി സംശയിക്കാം. അത് ഒഴിവാക്കേണ്ടതും, ഓപ്പറേഷന്റെ ജയ-പരാജയങ്ങള്‍ വെളിപ്പെടുത്തേണ്ടതും ആശുപത്രി അധികൃതരുടെ കടമ കൂടിയാണ്. ആരോഗ്യ മേഖളയിലെ വിജയങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന ഒന്നാണെന്നും മനസ്സിലാക്കണം.
എന്നാല്‍, ഈ വിവരം മറച്ചു വെയ്ക്കുന്നതിലൂടെ അവയവ മാറ്റത്തിന്റെ മാഫിയാ ബന്ധങ്ങളാണ് സംശിക്കപ്പെടുക.ഇത് ഒരു ആശുപത്രിയില്‍ നടന്ന അവയവ മാറ്റമെങ്കില്‍, സമാനമായ അവയവ മാറ്റങ്ങള്‍ പല ആശുപത്രികളിലും നടക്കുന്നുണ്ട്. ഇതൊന്നും റെക്കോഡിക്കലായി സൂക്ഷിക്കുന്നില്ല എന്നതാണ് വസ്തുത. അവയവം ചോദിച്ച് ഡോണര്‍മാരുടെ അടുത്തേക്ക് ഏജന്രുമാര് നേരിട്ടെത്തുന്നുണ്ട്. എന്നിട്ട്, ഡോണര്‍മാരുമായി ഇടനിലക്കാര്‍ പണം പറഞ്ഞുറപ്പിക്കുന്നു.
ശേഷം വ്യാജ രേഖകള്‍ ചമച്ച് ആശുപത്രികള്‍ വഴി അവയവദാനം നടത്തും. ആവശ്യപ്പെടുന്ന പണം പല ഘട്ടങ്ങളായാണ് കൈപ്പറ്റുന്നത്. എന്നാല്‍ ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ ഇടനിലക്കാര്‍ ഡോണര്‍മാരെ കബളിപ്പിക്കാറാണ് പതിവ്. ആശുപത്രികളില്‍ ഏജന്റുമാരെ നിയോഗിച്ചാണ് പെരുമ്പാവൂരുകാരന് പിടിമുറുക്കുന്നത്. പലരും അനധികൃത മാഫിയയുടെ ചതിയില്‍ വീണ് അവയവം ദാനം ചെയ്യുന്നത് കഷ്ടപ്പാടു കാരണമാണ്. പണത്തിന് വേണ്ടി ചെയ്യുന്നവര്‍ക്കും ഇത് നിയമവിരുദ്ധമാണെന്ന് അറിയാം.
അതുകൊണ്ട് തന്നെ പറഞ്ഞുറപ്പിച്ച പണം കിട്ടിയില്ലെങ്കിലും നിയമ പോരാട്ടം നടത്താന്‍ അവര്‍ക്ക് കഴിയില്ല. ഈ പഴുതുപയോഗിച്ചാണ് പാവങ്ങളെ പറ്റിക്കുന്നത്. വമ്പന്‍ മാഫിയയുടെ കണ്ണി മാത്രമാണ് ഇടനിലക്കാര്‍. പോലീസ് രഹസ്യാന്വേണ വിഭാഗത്തിന് അടക്കം ഇതെല്ലാം അറിയാം. എന്നാല്‍ ആശുപത്രി മാഫിയയുടെ സ്വാധീനവും കൈക്കൂലിയും എല്ലാം അന്വേഷണങ്ങള്‍ക്ക് തടയിടുന്നുവെന്നാണ് വസ്തുത. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത്തരം നിയമവിരുദ്ധമായ ഇടപാടുകളില്‍ പങ്കുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ദാതാക്കളെ ഇടനിലക്കാര്‍ കേരളത്തില്‍ എത്തിക്കാറുണ്ട്.
അടുത്തിടെ ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ ദാതാക്കളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ അവരില്‍ ചിലരെ ഏജന്റുമാര്‍ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര അവയവ റാക്കറ്റിലെ കണ്ണിയായ മലയാളിയടക്കം കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വെച്ച് അറസ്റ്റിലായിരുന്നു. അവയവമാറ്റത്തിലൂടെ പണം സമ്പാദിക്കാനെത്തിയ ഇയാള്‍ പിന്നീട് റാക്കറ്റിന്റെ പ്രധാന കണ്ണിയാവുകയായിരുന്നു.
ഏജന്റായാല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് മനസ്സിലാക്കിയതോടെയാണ് റാക്കറ്റില്‍ അംഗമാകുന്നത്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട്ശ്രീലങ്കയില് അടക്കം ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരുപതോളം പേരെ ഇയാള്‍ അവയവ മാറ്റത്തിന് ഇരയാക്കിയെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായി.
CONTENT HIGH LIGHTS; Kerala in the grip of organ mafia?: Victims from other states and orphans; Cochinmafia at the helm of organ sales; The method is to find orgone and sell it at a fixed price