ബ്രൂവറി വിവാദത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി രാജേഷ്. കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്ന കമ്പനികളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അറിയാം എന്തുകൊണ്ടാണ് കോൺഗ്രസും ബിജെപിയും ഇത്രമാത്രം വെപ്രാളപ്പെടുന്നതിന്റെ കാരണമെന്നും എം.ബി രാജേഷ് പറഞ്ഞു.
‘കേരളത്തിലേക്ക് പ്രധാനമായും സ്പിരിറ്റ് വരുന്നത് മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. 43 കമ്പനികളാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നത്. ദശ ലക്ഷക്കണക്കിന് ലിറ്റർ സ്പിരിറ്റ് എത്തിക്കുന്ന ഒരു കർണാടക കമ്പനിയാണ് ഹർഷ ഷുഗേഴ്‌സ്. ആ കമ്പനി ചെയർ പേഴ്സൺന്റെ പേര് ശ്രീമതി ലക്ഷ്മി ആർ ഹെബ്ബാൾക്കർ. ബെൽഗാവി ഗ്രാമീൺ എംഎൽഎയും മഹിളാ കോൺഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റും വനിതാ ശിശു ക്ഷേമ വകുപ്പിന്റെ മന്ത്രികൂടിയായ ലക്ഷ്മി ആർ ഹെബ്ബാൾക്കർ ആണ് ഈ സ്പിരിറ്റ് കമ്പനി ഉടമ. സ്പിരിറ്റ് കമ്പനി ഉടമയ്ക്ക് വനിതാ ശിശു ക്ഷേമം ഉറപ്പുവരുത്താൻ കഴിയുമെന്ന് കോൺഗ്രസ്സിന് ഉത്തമ വിശ്വാസം ഉണ്ടെന്നും എം. ബി രാജേഷ് ആരോപിച്ചു. കമ്പനിയുടെ ഡയറക്ടർ മൃണാൾ ഹെബ്ബാൾക്കർ യൂത്ത് കോൺഗ്രസ്സിന്റെ കർണാടക വൈസ് പ്രസിഡന്റ് ആണ്. ഈ കമ്പനിയാണ് കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് കൊണ്ടുവരുന്നത്. ഇതു തന്നെയാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല മുതൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വരെയുള്ളവരുടെ വേദന. കോൺഗ്രസിന് ആവശ്യമായിട്ടുള്ള സകല ദ്രവ്യവും കർണാടകയിൽ നിന്നല്ലേ വരുന്നത്. അത് കൊണ്ടാണ് അവർക്ക് ഹാലിളകിയ മട്ടിൽ പെരുമാറികൊണ്ടിരിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങൾക്ക് ആ രഹസ്യം എളുപ്പത്തിൽ കണ്ടെത്താമായിരുന്നതേ ഉള്ളു’ എന്നും എം. ബി രാജേഷ് പറഞ്ഞു.
‘ഒരു കോടി ലിറ്ററിലധികം സ്പിരിറ്റ് കേരളത്തിലേക്ക് കൊണ്ടുവരുന്ന മറ്റൊരു കമ്പനിയുടെ പേരാണ് റാഡിക്കോ മഹാരാഷ്ട്ര. 9 .26 കോടി ലിറ്ററാണ് കഴിഞ്ഞ വർഷം വന്ന സ്പിരിറ്റ്. ഈ റാഡിക്കോ മഹാരാഷ്ട്രയെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയിൽ മഹാരാഷ്ട്രയിലെ നേതാക്കളുടെ മദ്യ കമ്പനി ബന്ധങ്ങളുടെ വിശദാംശങ്ങൾ ഉണ്ട്. ഈ മദ്യ കമ്പനി ഉടമയുടെ പേര് ചാരു ദത്ത എന്ന അമിത് പാൽവെ. ഇദ്ദേഹം നിലവിൽ മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിയും മുൻകേന്ദ്ര മന്ത്രിയുമായ പങ്കജ മുണ്ടെയുടെ ഭർത്താവുമാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും വനിതമാന്ത്രിമാർക്ക് സ്പിരിറ്റ് കമ്പനിയുണ്ട്. പ്രധാനപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവാണ് ശ്രീമൻ ബാല സാഹിബ് പട്ടേൽ. 2019 ൽ കർണാടകയിലെ സർക്കാരിനെ അട്ടിമറിച്ച ബി ജെ പി നീക്കത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎ ആണ്. അദ്ദേഹമാണ് അദാനി ഷുഗേഴ്സിന്റെ ചെയർമാൻ കേറളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരുന്ന പ്രധാനപ്പെട്ട മറ്റൊരു കമ്പനിയാണ്. ഈ ലിസ്റ്റ് ഒന്ന് എടുത്തുനോക്കിയാൽ അറിയാം എന്തുകൊണ്ടാണ് കോൺഗ്രസും ബിജെപിയും ഇത്രമാത്രം വെപ്രാളപ്പെടുന്നതിന്റെ കാരണമെന്നും’ എം. ബി രാജേഷ് പറഞ്ഞു.
STORY HIGHLIGHT: mb rajesh press conference