ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്.
STORY HIGHLIGHT: kanyakumari express