World

സന്ധിവേദനയ്ക്ക് ഉത്തമ പരിഹാരമായി നല്ല അസല്‍ ‘കടുവ മൂത്രം’ ഉണ്ട്; പോകൂ ചൈനയിലേക്ക് യാന്‍ ബിഫെങ്സിയ മൃഗശാല നിങ്ങളെ കാത്തിരിക്കുന്നു, സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറല്‍

uribe

ചൈനയിലെ യാന്‍ ബിഫെങ്സിയ വന്യജീവി മൃഗശാല ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് അവിടുത്തെ കടുവകളുടെ ‘മൂത്രം’ സംബന്ധിച്ച വിഷയത്തിലാണ്. ബിഫെങ്സിയ മൃഗശാലയിലെ സൈബീരിയന്‍ കടുവകളില്‍ നിന്ന് ‘ഔഷധഗുണമുള്ള കടുവയുടെ മൂത്രം’ വിറ്റ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പടെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (സന്ധിവാതം)നും മറ്റ് അവസ്ഥകള്‍ക്കും പരിഹാരമായി കടുവയുടെ മൂത്രം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ‘ലോകോത്തര’ മൃഗ പാര്‍ക്കാണ് ബിഫെങ്സിയ വന്യജീവി മൃഗശാല സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കമന്റ് ചെയ്യുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ യാന്‍ ബിഫെങ്സിയ വന്യജീവി മൃഗശാല, വൈറ്റ് വൈനും മൃഗങ്ങളില്‍ നിന്നുള്ള മൂത്രവും കലര്‍ത്തുന്നത് നല്ല ചികിത്സാ ഫലമുണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്. മൃഗശാല ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാണെന്നും ചൈനയിലെ പരിഷ്‌കൃത ടൂറിസത്തിന്റെ മാതൃകാ യൂണിറ്റാണെന്നും ഓണ്‍ലൈന്‍ ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ്സിഎംപി) വന്ന റിപ്പോര്‍ട്ട് പ്രകാരം, മൃഗശാലയിലെ ഒരു സന്ദര്‍ശകന്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് പോസ്റ്റുചെയ്തതോടെയാണ് കാര്യം പുറം ലോകം അറിഞ്ഞത്. സൈബീരിയന്‍ കടുവകളുടെ മൂത്രത്തിന്റെ 250 ഗ്രാം കുപ്പികള്‍ 50 യുവാന്‍ അല്ലെങ്കില്‍ 7 ഡോളറിന് 600 രൂപയ്ക്ക് വില്‍ക്കുന്നതായി കണ്ടെത്തി.

‘പുരട്ടുകയോ കുടിക്കുകയോ ചെയ്യാം’

എസ്സിഎംപി പത്ര റിപ്പോര്‍ട്ട് പ്രകാരം റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവേദന ഉളുക്ക്, പേശി വേദന എന്നിവയില്‍ മൂത്രത്തിന് ചികിത്സാ ശേഷിയുണ്ടെന്ന് കുപ്പികളില്‍ നല്‍കിയിരിക്കുന്ന വാചകം അവകാശപ്പെടുന്നു. ഇഞ്ചി കഷ്ണങ്ങള്‍ ഉപയോഗിച്ച് പ്രശ്‌ന ബാധിത പ്രദേശത്ത് പുരട്ടുന്നതിന് മുമ്പ് ഒരാള്‍ വൈറ്റ് വൈനുമായി മൂത്രം കലര്‍ത്തണമെന്നും അതില്‍ പരാമര്‍ശിക്കുന്നു. ഇത് കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും മൃഗശാല അവകാശപ്പെടുന്നു. എന്നിരുന്നാലും, കൃത്യമായ അളവില്‍ നല്‍കിയാലും അലര്‍ജിക്കും മറ്റു പാര്‍ശ്വഫലങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ വിദഗ്ധ നിര്‍ദ്ദേശം നേടാനും മൃഗശാല അധികൃതര്‍ പറയുന്നു.

എങ്ങനെയാണ് മൂത്രം ശേഖരിക്കുന്നത്?

കടുവകള്‍ മൂത്രമൊഴിക്കുന്ന അടിത്തട്ടിലാണ് മൂത്രപ്പുര അടിഞ്ഞുകൂടുന്നതെന്ന് മൃഗശാലയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍ കടുവ മൂത്രമൊഴിച്ചതിന് ശേഷം ഒരു തടത്തില്‍ നിന്നാണ് മൂത്രം ശേഖരിക്കുന്നതെന്ന് മൃഗശാലയിലെ ജീവനക്കാരിലൊരാള്‍ മെയിന്‍ലാന്‍ഡ് മാധ്യമമായ ദ പേപ്പറിനോട് പറഞ്ഞതായി എസ്സിഎംപി റിപ്പോര്‍ട്ട് ചെയ്തു. അടിത്തട്ടിലെ പാത്രങ്ങളില്‍ നിന്നുമാണ് മൂത്രം ശേഖരിക്കുന്നത്. എന്നിരുന്നാലും, വില്‍ക്കുന്നതിന് മുമ്പ് കടുവയുടെ ശരീര മാലിന്യങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടുവയുടെ മൂത്രത്തിന്റെ വില്‍പ്പന ശരാശരിയാണെന്നും പ്രതിദിനം പരമാവധി രണ്ട് കുപ്പികളാണ് വില്‍ക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. 2014-ല്‍, ഒരു ഔട്ട്‌ഡോര്‍ റിയാലിറ്റി ഷോയിലെ സെലിബ്രിറ്റി വിജയികള്‍ക്ക് മൃഗശാല കടുവയുടെ മൂത്രം സമ്മാനമായി നല്‍കിയിരുന്നു.

വിദഗ്ധരുടെ അഭിപ്രായങ്ങള്‍

തെളിവുകളില്ലാതെ അതിന്റെ മൂല്യം പെരുപ്പിച്ചു കാണിക്കുന്നത് പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തെ വളച്ചൊടിക്കുകയും കടുവ സംരക്ഷണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതായി മധ്യ ചൈനയിലെ ഹുബെ പ്രൊവിന്‍ഷ്യല്‍ പരമ്പരാഗത ചൈനീസ് മെഡിസിന്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു ഫാര്‍മസിസ്റ്റ് എസ്സിഎംപിയോട് പറഞ്ഞു. കടുവയുടെ മൂത്രം ഒരു പരമ്പരാഗത മരുന്നല്ലെന്നും വ്യക്തി കൂട്ടിച്ചേര്‍ത്തു. കൂടാതെ, തെളിയിക്കപ്പെട്ട ഔഷധ ഫലങ്ങളൊന്നുമില്ല അതില്‍. മറ്റൊരു പരമ്പരാഗത ചൈനീസ് മെഡിസിന്‍ പ്രാക്ടീഷണര്‍, കടുവയുടെ മൂത്രം വില്‍ക്കാന്‍ മൃഗശാലയ്ക്ക് യോഗ്യതയുണ്ടോ എന്ന് ചോദ്യം ചെയ്തു. ബിസിനസ് ലൈസന്‍സ് ഉണ്ടെന്ന് മൃഗശാല പ്രതികരിച്ചു.

സോഷ്യല്‍ മീഡിയ എങ്ങനെയാണ് പ്രതികരിച്ചത്?

മൃഗശാലയില്‍ കടുവയുടെ മൂത്രം വില്‍ക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പങ്കിടാന്‍ നിരവധി ആളുകള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തിയ എസ്സിഎംപി പ്രതിനിധി ഞെട്ടി. ഒരു വ്യക്തി തങ്ങള്‍ സാധാനം വാങ്ങിയതായി പങ്കിട്ടു, ഞാന്‍ എന്റെ അച്ഛനുവേണ്ടി കൗതുകത്താല്‍ കുറച്ച് വാങ്ങി, പക്ഷേ ഒരു ഫലവും കണ്ടില്ല, അതിനാല്‍ അത് അവിടെത്തന്നെ ഇരിക്കുകയാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു, ഞാന്‍ എന്റെ അമ്മയ്ക്ക് ഒരു കുപ്പി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. പാര്‍ശ്വഫലങ്ങളൊന്നുമില്ല, അതിനാല്‍ ഇത് പരീക്ഷിക്കാമെന്ന് ഞാന്‍ കരുതി. മൂത്രം ബാക്ടീരിയ പരത്തില്ലേ? ചിന്തിക്കുന്നത് വെറും അരോചകമാണെന്ന് മൂന്നാമന്‍ പറഞ്ഞു. എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, കടുവ എന്ന മൃഗം ധീരതയെയും ശക്തിയെയും പ്രതീകമാകുന്നു. ചില ചൈനീസ് മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ഈ വലിയ പൂച്ചയെക്കുറിച്ച് (കടുവ) പരാമര്‍ശമുണ്ട്. കടുവയുടെ അസ്ഥിക്ക് അപസ്മാരം, വാതം എന്നിവ ചികിത്സിക്കാന്‍ കഴിയുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, അത്തരം ഉപയോഗങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. ചൈനയില്‍ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ്, കടുവകളെ വേട്ടയാടുന്നവര്‍ക്ക് 10 വര്‍ഷം തടവും പിഴയും ലഭിക്കും.