ഡ്രൈഫ്രൂട്ട്സ് കഴിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ വിഭവമാണ് ഈ ചോക്ളേറ്റ് -നട്ട്സ് മില്‍ക്ക് ഷേയ്ക്ക്. കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ ?
ചേരുവകൾ
- തണുത്ത പാല്- 1 കപ്പ്
- ബദാം(കുതിര്‍ത്ത് തൊലി കളഞ്ഞത്)- 6
- കശുവണ്ടിപ്പരിപ്പ്-6
- കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍
- ഈന്തപ്പഴം- 5 എണ്ണം
തയ്യറാക്കുന്ന വിധം
ആദ്യം ഒരു ബ്ലെന്‍ഡറില്‍ കുറച്ച് പാലെടുത്ത് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബാക്കി പാല് ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്. ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ആവശ്യമെങ്കില്‍ ചോക്ളേറ്റ് കഷ്ണങ്ങള്‍ ഇട്ട് അലങ്കരിച്ചു കുട്ടികള്‍ക്ക് നൽകാം.
STORY HIGHLIGHT: nutty chocolate milkshake