ചേരുവകൾ
മാങ്ങ – 6 എണ്ണം
ഉപ്പ്
ഉപ്പ് പൊടി
നല്ലെണ്ണ
ഉലുവ
ജീരകം
കടുക്
മുളക്പ്പൊടി ആവശ്യത്തിന്
കാശ്മിരിമുളക്പൊടി
ആവശ്യത്തിന്
കായപ്പൊടി
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി കഴുകി വെള്ളത്തിൽ ഇട്ടുവയ്കുക ശേഷം പുറത്തെടുത്ത് വെള്ളം തീരെ ഇല്ലാത്ത വിധം തുടച്ച് എടുക്കുക. അതിനുശേഷം മാങ്ങ കത്തി ഉപയോഗിച്ച് നീളത്തിൽ അരിയുക. മാങ്ങയിലേക്ക് ആവശ്യത്തിന് കല്ലുപ്പ് ഇടുക ശേഷം ഒരു ദിവസത്തേക്ക് അടച്ച് വെയ്ക്കുക. അടുത്ത ദിവസം അടച്ചു വെച്ച മാങ്ങയിൽ ഉള്ള വെളളം വേർതിരിച്ച് മാങ്ങ മാറ്റിവെയ്ക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ജീരകം, കടുക്, ഉലുവ ഇട്ട ശേഷം കടുക് പൊട്ടുന്നവരെ ചൂടാക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വച്ച് ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ച് മാറ്റിവയ്ക്കുക.
ഇതേ സമയം തന്നെ ഒരു പാത്രത്തിലേക്ക് നല്ലെണ്ണ ആവശ്യത്തിന് ഒഴിക്കുക ശേഷം എണ്ണ ചൂടായ ശേഷം അതിലേക്ക് നേരത്തെ എടുത്തു വച്ച മാങ്ങ ഇടുക ലേശം വെന്തു വരുന്ന വരെ ചൂടാക്കുക. ഈ സമയം തന്നെ ഒരു പാത്രത്തിൽ ആവശ്യത്തിന് മുളക്പ്പൊടിയും കാശ്മിരിമുളക് പൊടിയും എടുത്ത് കളർ ചെറുതായി മാറുന്നത് വരെ ചൂടാക്കുക. ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ചെറുതായി വെന്തുവരുന്ന മാങ്ങയിലേക്ക് വറുത്ത മുളക്പ്പൊടി ചേർക്കുക ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് ഇളക്കുക. തുടർന്ന് വറത്തു പൊടിച്ചു വച്ച കടുക്, ജിരകം, ഉലുവ എന്നിവ ചേർക്കുക അതൊടൊപ്പം കായപ്പൊടി ആവശ്യത്തിന് ചേർത്ത് മീഡിയം തീയിൽ വച്ച് നന്നായി മിക്സ് ചെയ്യുക. സ്വാദിഷ്ടമായ എണ്ണ മാങ്ങാ അച്ചാർ തയ്യാർ.