ബ്രേക്ക്ഫാസ്റ്റിന് കുഞ്ഞുങ്ങൾക്ക് നൽകാൻ ഒരു കിടിലൻ പുട്ട് ഉണ്ടാക്കിയാലോ? രുചികരമായ പിങ്ക് പുട്ട് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തത് ഒരു കപ്പ്
- പുട്ടുപൊടി രണ്ട് കപ്പ്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് സാധാരണ പുട്ടുണ്ടാക്കുന്നവിധം പുട്ട് തയ്യാറാക്കുക.