ചേരുവകൾ
1. എണ്ണ – പാകത്തിന്
2. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
3. പനീർ പൊടിച്ചത് – രണ്ടു കപ്പ്
പീസ് വേവിച്ചത് – അരക്കപ്പ്
മാഗി വെജിറ്റബിൾ ക്യൂബ്സ് – അഞ്ച്, പൊടിച്ചത്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
4. റൊട്ടി – 24 സ്ലൈസ്
പാകം ചെയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി സവാള ചേർത്തു ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക. ഇതിലേക്കു പനീർ പൊടിച്ചതും പീസ് വേവിച്ചതും മാഗി വെജിറ്റബിൾ ക്യൂബ് പൊടിച്ചതും മല്ലിയിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നു വാങ്ങുക.
∙ ഒരു സ്ലൈസ്റൊ റൊട്ടിയെടുത്തു വെള്ളത്തിൽ മുക്കിയ ശേഷം രണ്ടു കൈവെള്ളക്കിടയിലായി വച്ച് അധികമുള്ള വെള്ളം പിഴിഞ്ഞു കളയുക. റൊട്ടി നന്നായി പരന്നുകിട്ടണം.
∙ ഇതിനു നടുവിലായി ഒരു വലിയ സ്പൂൺ പനീർ മിശ്രിതം വച്ച് രണ്ടായി മടക്കി അറ്റം അമർത്തി ഒട്ടിക്കുക.
∙ ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.