മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ആൻ മരിയ. മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ ആണ് ആൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് വ്ളോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയെയാണ് മൂന്നു വർഷങ്ങൾക്കു മുൻപ് ആൻമരിയ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. എന്നാൽ തങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ് എന്നും വെളുപ്പെടുത്തി എത്തിയിരിക്കുകയാണ് ആൻമരിയ.
‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷം ആയതേയുള്ളു. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. ആ സമയത്ത് ഞാനും മോളും ഒരുപാട് വിഷമിച്ചു. ആ വിഷമം പോകാനും അത്തരം ചിന്തകളിൽ നിന്നും മാറാൻ വേണ്ടിയുമാണ് ഒരു നായ്ക്കുട്ടിയെ വാങ്ങിയത്. പ്രധാനമായും മോൾക്കു വേണ്ടിയാണ് അതിനെ വാങ്ങിയത്. കൂടുതൽ ഒന്നും പറയുന്നില്ല. ഞാൻ ഇപ്പോൾ അതിൽ നിന്നും ഓക്കെ ആയി വരുന്നതേയുള്ളു. പിന്നെ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നതിലും നല്ലത് രണ്ടുപേരും രണ്ടുവഴിക്ക് പോകുന്നത് ആണ്.’ ആൻ മരിയ പറഞ്ഞു.
‘ലൊക്കേഷനിൽ പോകുമ്പോൾ മകളെ മിസ് ചെയ്യാറുണ്ട്. ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ മോളും അമ്മയും വീട്ടിൽ ജോലി ചെയ്യുന്ന ചേച്ചിയുമാണ് ഇവിടെ ഉണ്ടാകാറ്. അവരെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലൊക്കെ എന്തു ചെയ്യുകയാണെന്നറിയാൻ വീട്ടിൽ സിസിടിവി വെച്ചിട്ടുണ്ട്. മകളെ വീട്ടിൽ നിർത്തിയിട്ടു പോകുമ്പോൾ സ്വാഭാവികമായും ഒരു പേടിയൊക്കെ ഉണ്ടാകുമല്ലോ.’ എന്നും താരം കൂട്ടിക്കിച്ചേർത്തു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.
STORY HIGHLIGHT: ann maria about seperation with shaan geo