കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ മൂന്നേമുക്കാൽ ലക്ഷത്തിലധികം സ്വദേശികൾ ജോലിയിൽ പ്രവേശിച്ചുവെന്ന് സൗദി അധികൃതർ. 2023 വർഷത്തെ അപേക്ഷിച്ച് 2024 -ൽ 17 ശതമാനത്തിന്റെ വർധനയാണ് ജോലിയിൽ പ്രവേശിച്ച സൗദികളുടെ എണ്ണത്തിൽ ഉണ്ടായത്. ഏഴര ബില്യൺ റിയാലോളം ചെലവിട്ടാണ് യുവാക്കൾക്ക് പരിശീലനം നൽകിയത്.
സ്വകാര്യ മേഖലയിൽ പൗരന്മാർക്ക് തൊഴിൽ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള സൗദി സർക്കാർ ഫണ്ട് പദ്ധതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതുപ്രകാരം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 4,37,000 സൗദികളെ നിയമിക്കുന്നതിന് സഹായകമായ സേവനങ്ങൾ നൽകാൻ സാധിച്ചു. 2023 വർഷത്തെ അപേക്ഷിച്ച് 17ശതമാനത്തിന്റെ വർദ്ധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് പരിശീലനം നൽകുവാനും ശാക്തീകരിക്കുവാനുമായി ഏകദേശം ഏഴര ബില്യൺ റിയാൽ ചെലവിടുകയും ചെയ്തു. ഇത്തരം പരിപാടികളിൽ നിന്ന് രണ്ട് ദശലക്ഷം സൗദികൾ വേറേയും പ്രയോജനം നേടിയിട്ടുണ്ട്.
വിവിധ തൊഴിൽ മേഖലയിലെ ഒരുലക്ഷത്തി എഴുപത്തി ഒമ്പതിനായിരം സ്ഥാപനങ്ങൾക്ക് 2024 ൽ ഫണ്ടിൻ്റെ സേവനങ്ങൾ ഉപയോഗിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് സ്ഥാപനങ്ങളുടെ കണക്കിൽ 49% വർദ്ധനവാണു ഇത് കാണിക്കുന്നത്. പരിശീലനത്തിനും ശാക്തീകരണ പരിപാടികൾക്കുമുള്ള ചെലവ് 7.5 ബില്യൺ സൗദി റിയാലിലും എത്തി.
2024-ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ വേതനം 45 ശതമാനത്തോളം വർദ്ധിക്കുകയുണ്ടായി. സൗദിയിലെ മൊത്തം തൊഴിലാളികളിൽ 50.5ശതമാനം സ്വകാര്യ മേഖലയിലായിരുന്നുവെന്നാണ് 2024 ലെ റിപ്പോർട്ട്. സ്വകാര്യ മേഖല ജോലിയിൽ സൗദികളുടെ എണ്ണം 2.4 ദശലക്ഷമായി ഉയർന്നു. ഇതിൽ 3,61,000 പേർ പുതുതായി തൊഴിൽ വിപണിയിലേക്ക് പ്രവേശിച്ചവരാണ്.