ചേരുവകൾ
എഗ്ഗ് :5
മൈദ :1ചെറിയ കപ്പ്
കോൺ floor:2 സ്പൂൺ
മുളകുപൊടി :1tsp
ഉപ്പ്
വെള്ളം
കുരുമുളകുപൊടി :1spn
ചിക്കൻ മസാല 1 spn
ഗരം മസാല :1/4 spn
മഞ്ഞൾപൊടി :1/2 spn
മുട്ട മഞ്ഞൾപൊടി, ഉപ്പ്, കുരുമുളക് പൊടി ചേർത്ത് നന്നായി അടിച്ചു ഒരു തട്ടത്തിൽ ഒഴിച്ച് സ്റ്റീമറിൽ വെച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ എടുത്തു ഒരു പരന്ന പാത്രത്തിൽ തട്ടി ചെറിയ പിസ് ആയി മുറിച്ചു വെക്കുക. മൈദയും, കോൺ ഫ്ലോർ മുളകുപൊടി ഉപ്പ്, മസാലകളും, വെള്ളവും ചേർത്ത് കുഴമ്പാക്കി അതിൽ മുട്ട മുക്കി എണ്ണയിൽ വറുത്തു കോരി മാറ്റി വെക്കുക.
നൂഡിൽസ് :250grm
വെള്ളം
എണ്ണ
നൂഡിൽസ് വെള്ളത്തിൽ വേവിച്ച ശേഷം തണുത്ത വെള്ളത്തിൽ ഇടുക. കോരി എടുത്തു തോരാൻ വെക്കുക. ശേഷം എണ്ണ ഒഴിച്ച് ഒന്ന് വഴറ്റി വെക്കുക.
ചേരുവകൾ
ക്യാരറ്റ് :2
ബീൻസ് :കുറച്ചു
ക്യാപ്സികം :1
സവോള :3
കാബേജ്ജ് :1ചെറുത്
മുളകുപൊടി :1 spn
ചിക്കൻ masala
ഗരം മസാല
വെജ് മസാല
മഞ്ഞൾപൊടി :1/2 spn
മല്ലിയില :kurachu
സോയ സോസ്
ടൊമാറ്റോ സോസ്
ഇഞ്ചി :1 പിസ്
വെളുത്തുള്ളി :1 ഫുൾ
തയ്യാറാക്കുന്ന വിധം
പച്ചക്കറികളും, ഇഞ്ചിയും, വെളുത്തുള്ളിയും, സവോളയും ചെറുതായി അറിഞ്ഞു എണ്ണയിൽ വഴറ്റുക മസാലകളും ചേർക്കുക, ഉപ്പും, പൊടികളും, സോസും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോൾ നൂഡ്ൽസ്ഉം, മുട്ടയും ചേർത്ത് നന്നായി ഇളകി ചെറു ചൂടോടെ മല്ലിയിലയും ചേർത്ത് ഉപയോഗികം.. (മല്ലിയില ഓപ്ഷണൽ ആണ് ).